സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. കൂടുതല്‍ കൊവിഡ് നിയന്ത്രണം ഏര്‍പ്പെടുത്തണമോയെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. സ്‌കൂളുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. പൂര്‍ണമായും സ്‌കൂളുകള്‍ അടച്ചിടേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റേയും അധ്യാപക സംഘടനകളുടേയും നിലപാട്. വാരാന്ത്യ ലോക്ഡൗണും രാത്രികര്‍ഫ്യൂവും ഏര്‍പ്പെടുത്തണോ എന്ന കാര്യവും യോഗത്തിന്‍റെ പരിഗണനക്ക് വരും.