ചെന്നൈ:കോവിഡിന്റെ രണ്ടാം തരംഗം അതിശക്തമായി തുടരുന്ന രാജ്യത്ത്,
തമിഴ്നാട്ടിൽ യുവാക്കൾക്കിടയിൽ മരണനിരക്ക് കൂടുന്നതായി റിപ്പോർട്ട്. ആരോഗ്യ പ്രശ്നങ്ങൾ പ്രശ്നങ്ങളൊന്നുമില്ലാത്ത 40 വയസ്സിൽ താഴെയുള്ളവരുടെ മരണനിരക്ക് നാലുമാസത്തിനിടെ കൂടിയത് 21 ശതമാനം.കഴിഞ്ഞ ജനുവരി വരെ സംസ്ഥാനത്ത് കോവിഡ് മരണങ്ങളിൽ 2084 പേർ 40 വയസ്സിനു താഴെ ഉള്ളവർ ആയിരുന്നു.
അതായത് ആകെ മരണത്തിൻറെ 18%. എന്നാൽ മെയ് മാസത്തോടെ ഇത് 6063 ആവുകയും മരിച്ചവരിൽ 39 ശതമാനവും 40 ന് താഴെ പ്രായമുള്ളവർ പ്രായമുള്ളവരുമായിരുന്നു.
കോശങ്ങളിൽ ഓക്സിജൻ കൃത്യമായി എത്താതിരുന്ന ഗുരുതരാവസ്ഥയിലേക്ക് രോഗികൾ പെട്ടെന്ന് പോവുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്.എന്നാൽ ഇതിന് കാരണം വ്യക്തമല്ല.ഈ പ്രായത്തിലുള്ളവരിൽ വൈറസ് ബാധ ഗുരുതരമാകുന്നതാണ് തമിഴ്നാട്ടിലെ ഓക്‌സിജൻ ബെഡുകളും, വെൻറിലേറ്ററുകളും അതിവേഗം നിറയാനുള്ള പ്രധാന കാരണം.അതിനിടെ രോഗികൾക്കുള്ള റെംഡിസിവിർ മരുന്നും, ഓക്സിജൻ സിലിണ്ടറുകളും കരിഞ്ചന്തയിൽ വിൽക്കുന്നവരെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ഉത്തരവിട്ടു.