മലയാളത്തിലെ മിക്ക മുതിർന്ന താരങ്ങളുടെയും മക്കളെ മലയാളികൾക്ക് അറിയാം. സോഷ്യൽ മീഡിയയും മറ്റും അരങ്ങു വാഴുന്ന ഈ കാലത്ത് അത് വളരെ എളുപ്പമാണല്ലോ! എന്നാൽ മാതാപിതാക്കളുടെ പേരിലല്ലാതെ തന്റേതായ വ്യക്തിത്വത്തിന്റെ പേരിൽ എത്ര പേർ പ്രശസ്തരാണ് എന്നത് ചോദ്യചിഹ്നമാണ്. ഇവിടെയാണ് നടകൃഷ്ണകുമാറിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം പ്രസക്തമാകുന്നത്.
കൃഷ്ണകുമാറിന്റെ വീട്ടിൽ എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. യൂട്യൂബ്, ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് തുടങ്ങി സകല സോഷ്യൽ മീഡിയ രംഗങ്ങളിലും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള വലിയ ഫോളോവേഴ്സ് ഉള്ള താരങ്ങളാണ് കൃഷ്ണകുമാർ അടങ്ങുന്ന എല്ലാവരും. ലൈഫ് സ്റ്റൈൽ വ്ലോഗേഴ്സ് ആയതുകൊണ്ട് തന്നെ കൃഷ്ണകുമാർ കുടുംബത്തിൽ നടക്കുന്ന മിക്ക കാര്യങ്ങളും ഒരു കുടുംബാംഗത്തെ പോലെ പ്രേക്ഷകർക്കറിയാം. ഇത്തരത്തിൽ ഇന്ന് വിവാഹിതയായ രണ്ടാമത്തെ മകൾ ദിയയുടെ ലളിതമായ വിവാഹവും ഇതിനെക്കുറിച്ചുള്ള കൃഷ്ണകുമാറിന്റെ പ്രതികരണവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്നത്.
“പണ്ട് മുതലേ എനിക്ക് അതായിരുന്നു ഇഷ്ടം. വളരെ പ്രൈവറ്റ് ആയി തന്നെ വിവാഹം നടത്തണമെന്നായിരുന്നു. എന്നെ ഇഷ്ടമുള്ളവരും എനിക്ക് ഇഷ്ടമുള്ളവരും മാത്രം വന്ന് ഞങ്ങളെ അനുഗ്രഹിച്ച് പോകണമെന്നായിരുന്നു ആഗ്രഹം. അതുപോലെ തന്നെ എല്ലാം നടന്നു. വളരെ മനോഹരമായിരുന്നു എല്ലാം” എന്നായിരുന്നു എന്തുകൊണ്ടാണ് ഇത്തരത്തിൽ ലളിതമായി വിവാഹം നടത്തിയത് എന്ന ചോദ്യത്തിന് ദിയയുടെ മറുപടി.
“എല്ലാവരെയും നമുക്ക് ഒരു പോലെ ശ്രദ്ധിക്കാൻ പറ്റും. എല്ലാ കാര്യത്തിലും. കൊവിഡ് നമുക്ക് പഠിപ്പിച്ച് തന്നത് എന്താണ്. ചെറിയ തോതിൽ വിവാഹങ്ങൾ നടത്താൻ പറ്റും. അനാവശ്യ ധൂർത്ത് ഒഴിവാക്കാം. രാഷ്ട്രീയത്തിലായാലും സിനിമയിൽ ആയാലും നല്ല ബന്ധങ്ങളാണ്. വിളിച്ചാൽ നമ്മൾ എല്ലാവരെയും വിളിക്കണം. വിളിച്ചാൽ എല്ലാവരും വരുകയും ചെയ്യും. അത് മെയ്ന്റൈൻ ചെയ്യുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.”, എന്നായിരുന്നു ഇതേക്കുറിച്ചു കൃഷ്ണ കുമാർ പറഞ്ഞത്.