Spread the love

ദില്ലി : ഇനി കോവിഡ് പരിശോധന വീട്ടിലിരുന്നും നടത്താം. വീട്ടിൽ തന്നെ പരിശോധന നടത്താൻ കഴിയുന്ന റാപ്പിഡ് ആൻറിജൻ ടെസ്റ്റിംഗ് കിറ്റുകൾ ഉടൻ വിപണിയിലെത്തുന്ന ഐസിഎംആർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

ഇനി കോവിഡ് പരിശോധന വീട്ടിലിരുന്നും നടത്താം.

ടെസ്റ്റിംഗ് കിറ്റിന് ഐസിഎംആറിന്റെ ഔദ്യോഗിക അനുമതി ഇതിനോടകം തന്നെ ലഭിച്ചുകഴിഞ്ഞു. കോവിഡ് രണ്ടാം തരംഗം ഗ്രാമങ്ങളിൽ കൂടുതൽ പടരുന്ന സാഹചര്യത്തിൽ, ടെസ്റ്റിംഗ് കിറ്റുകൾ ഗ്രാമീണ മേഖലയിലേക്ക് കൂടുതലായി എത്തിക്കാൻ സാധിക്കും എന്ന് കരുതുന്നതായി ഐസിഎംആർ പറഞ്ഞു.

മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് എന്ന കമ്പനിയാണ് ഈ ആന്റിജൻ കിറ്റുകൾ വികസിപ്പിച്ചത്. എങ്ങനെ പരിശോധന നടത്താം എന്ന വിശദമായ മാന്വൽ കിറ്റിന്റെ കവറിൽ ഉണ്ടാകും. വീട്ടിൽ ടെസ്റ്റ് നടത്തുന്ന എല്ലാവരും ഹോം ടെസ്റ്റിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യണം.ശേഷം,ടെസ്റ്റ് നടത്തിയ ശേഷമുഉള്ള സ്ട്രിപ്പിന്റെ ചിത്രം ഈ ആപ്പ് വഴി അപ്‌ലോഡ് ചെയ്യുകയും വേണം. ഈ വിവരങ്ങൾ സെൻട്രൽ സെർവriൽ സൂക്ഷിക്കപ്പെടും. ടെസ്റ്റ്‌ കിറ്റ്, സ്വാബ്, മറ്റു വസ്തുക്കളുടെ ഉപയോഗം എന്നിവ മാന്വൽ പ്രകാരം ചെയ്യാം.

ടെസ്റ്റിൽ പോസിറ്റീവ് ആയവരെ ലാബ് പരിശോധനയിൽ പോസിറ്റീവ് അവരെപ്പോലെ തന്നെ കണക്കാക്കുമെന്നും, കൃത്യമായി ക്വാറന്റീൻ അടക്കം പാലിക്കണമെന്നും ഐസിഎംആർ നിർദ്ദേശിച്ചു.രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി പടരുന്ന സാഹചര്യത്തിൽ ഈ ടെസ്റ്റിംഗ് സംവിധാനം കോവിഡ് വ്യാപന തോത് കുറക്കുന്നതിനും, രോഗം വേഗത്തിൽ കണ്ടെത്തുന്നതിനും, കൃത്യമായ ചികിത്സ
ലഭ്യമാക്കുന്നതിനും സഹായകമാകുമെന്നും ഐസിഎംആർ വ്യക്തമാക്കി.

Leave a Reply