
കൂറ്റനാട് വട്ടേനാട് എൽപി സ്കൂളിലെ അധ്യാപികക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്കൂൾ താൽക്കാലികമായി അടച്ചു. സ്കൂളിലെ അധ്യാപികക്കുണ്ടായ പനിയെതുടർന്ന് ടെസ്റ്റ് ചെയ്തതിൽ ആണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
മുഴുവൻ അധ്യാപക അധ്യാപികമാരും വിദ്യാർഥികളും കൊറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ്.