കൊച്ചി: കോവിഡ് ചികിത്സാ നിരക്ക് സർക്കാർ നിയന്ത്രണത്തിലായിരിക്കണം എന്ന നിർദ്ദേശവുമായി ഹൈക്കോടതി. പാണക്കാരാനെന്നോ പാവപ്പെട്ടവനെന്നോ വേർതിരിവില്ലാതെ കോവിഡിനുള്ള ഏറ്റവും മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കാൻ സർക്കാരിന് കഴിയണമെന്ന് ഹൈക്കോടതി.
രോഗിയോടു കൂടുതൽ ഓക്‌സിജൻ ചാർജ് ഈടാക്കിയ സ്വകാര്യ ആശുപത്രിയുടെ ബിൽ ഉയർത്തിക്കാട്ടിയാണ് സർക്കാർ ഇക്കാര്യത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് നിർദ്ദേശിച്ചത്.
സാധാരണക്കാർ കോവിഡ് പോരാട്ടത്തിനായി സമ്പാദ്യം മുഴുവൻ സംഭാവന ചെയുന്ന സംസ്ഥാനത് സ്വകാര്യ മേഖലക്കും കുറച്ചു വിട്ടുവീഴ്ച്ച ചെയാം, ഇത് ഫ്രീ മാർക്കറ്റ് അല്ല.’ ഫിയർ മാർക്കറ്റ് ആണ്’ എന്ന് ഹൈക്കോടതി പറഞ്ഞതോടൊപ്പം സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിശ്ചയിച്ച ആന്ധ്രാപ്രേദേശ് സർക്കാരിന്റെ മാതൃകയും ചൂണ്ടികാട്ടി.
3 പ്രവർത്തി ദിവസത്തിനകം സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാനിരക്ക് നിശ്ചയിക്കുമെന്ന് സർക്കാർ അറിയിച്ചു. ഹർജി പരിഗണിക്കൽ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി.