രാജ്യത്ത് ഗര്‍ഭിണികള്‍ക്കും ഇനിമുതല്‍ കോവിഡ് കുത്തിവെപ്പ്*
രാജ്യത്തെ ഗര്‍ഭിണികള്‍ക്കും ഇനിമുതല്‍ കോവിഡ് കുത്തിവെപ്പ് എടുക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിന്‍ വഴി രജിസ്റ്റര്‍ ചെയ്യുകയോ വാക്സിനേഷന് കേന്ദ്രങ്ങളില്‍ നേരിട്ടെത്തി കുത്തിവെപ്പ് എടുക്കുകയോ ചെയ്യാം. ഇക്കാര്യം എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളേയും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പ്രതിരോധ കുത്തിവെപ്പിന്റെ ദേശീയ ഉപദേശക സമിതിയയുടെ ശുപാര്‍ശയനുസരിച്ചാണ് ഗര്‍ഭിണികളെ കൂടി കുത്തിവെപ്പ് യജ്ഞത്തില്‍ പങ്കാളികളാക്കുന്നത്. ഗര്‍ഭിണിയായിരിക്കെ കോവിഡ് ബാധിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതിനാലാണ് ഗർഭിണികൾക്ക് കൂടെ വാക്സിന് നൽകാൻ ഉള്ള തീരുമാനം.