കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ കൊവിഡ് വാക്സീൻ നിർബന്ധമാക്കി. രാജ്യത്ത് നിയമം മൂലം കൊവിഡ് വാക്സീൻ നിർബന്ധമാക്കുന്ന ഉത്തരവ് ഇതാദ്യമാണ്. വാക്സീൻ സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ ഡയറക്ടർ ജി ശ്രീരാമലു പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പുതുച്ചേരി പൊതുജനാരോഗ്യ നിയമത്തിന്‍റെ 8, 54(1) വകുപ്പുകൾ പ്രകാരമാണ് ഉത്തരവ്. നൂറുശതമാനം വാക്‌സിനേഷനിൽ എന്ന ലക്ഷ്യം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ തുടരുമെന്ന് ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു.