വാഷിംങ്ടൺ : കോവിഡ് വാക്‌സിന്റെ പേറ്റന്റ് ഒഴിവാക്കണം എന്ന ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച് യു എസ് രംഗത്ത്. ലോകത്താകമാനം വാക്‌സിൻ ഉത്പാദനം വർധിപ്പിക്കാൻ പേറ്റന്റ് ഒഴിവാക്കണമെന്നു ലോകവ്യാപര സംഘടനയിലെ ഇന്ത്യയുടേയും ദക്ഷിണാഫ്രികയുടെയും ആവശ്യത്തെ പിന്തുണയ്ച്ചുകൊണ്ടാണ് ബൈഡൻ ഭരണകൂടം രംഗത്തെത്തിയത്.
ഡബ്ലൂടിഒ അംഗങ്ങളായ 164 ൽ 100 രാജ്യങ്ങളും പേറ്റന്റ് ഒഴിവാക്കലിനെ പിന്തുണച്ചിട്ടുണ്ട്. പേറ്റന്റ് ഒഴുവാക്കൽ വേണ്ടത്ര ഗുണം ചെയ്യില്ലന്ന നിലപാടിലാണ് മരുന്നു കമ്പനികൾ. യു എസ് അനുകൂലിച്ചെങ്കിലും അന്തിമ തീരുമാനം ഡബ്ലുടിഒ യുടെയാണ്.ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും ഒപ്പം അറുപതോളം രാജ്യങ്ങൾ ഇളവിനായി കഴിഞ്ഞ 6 മാസമായി ഡബ്ലൂടിഒയിൽ വാദിച്ചുവരികയാണ്. എന്നാൽ മുൻ യു എസ് ഭരണകൂടവും, യുകെ യും യൂറോപ്യൻ യൂണിയനും ഇതിനെ ശക്തമായി എതിർത്തിരുന്നു.
ഇന്ത്യയിലെ വൈറസ് വ്യാപനം നിയന്ത്രണാതീതകമായ സാഹചര്യം കൂടി കണക്കിലെടുത്താണ് യു എസ് ഭരണകൂടത്തിന്റെ ഈ തീരുമാനം. ഇളവിനെ എതിർത്തിരുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇതിനെ അനുകൂലിച്ചതിടൊപ്പം, പുതിയ സാഹചര്യത്തിൽ ഇക്കാര്യം പരിഗണിക്കാൻ യൂറോപ്യൻ യൂണിയനും തയാറായിട്ടുണ്ട്.