Spread the love

പൂനെ : ഇന്ത്യയിൽ നിർമിയ്ക്കുന്ന ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ കോവിഡ് വാക്സിന് ഇന്ത്യയിലെ വില വെറും 225 രൂപ . മരുന്നിനെ കുറിച്ചും വിലയെ കുറിച്ചും വിശദാംശങ്ങൾ പുറത്തുവിട്ട് മരുന്ന് കമ്ബനി. കോവിഡ് വാക്സിൻ നിർമ്മിക്കുന്ന ഇന്ത്യൻ കമ്പനിയായ പൂണെയിലെ സിറം ഇൻസ്റ്റിട്ട്യൂട്ടും Bill & Melinda Gates Foundation ഉം തമ്മിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഒപ്പുവച്ച കരാർ പ്രകാരം വികസ്വര – അവികസിത രാജ്യങ്ങളിൽ കുറഞ്ഞവിലയ്ക്ക് വാക്‌സിൻ ലഭ്യമാക്കാനായി 150 മില്യൺ ഡോളറി ന്റെ സഹായം Bill & Melinda Gates Foundation സിറം ഇൻസ്റ്റിറ്റ്യൂട്ടിനു നൽകുന്നതാണ്.അതിന്റെ അടിസ്ഥാ നത്തിൽ ഒരു ഡോസ് വാക്സിന് 3 ഡോളർ ( ഏകദേശം 225 രൂപ ) മാത്രമേ ഈ രാജ്യങ്ങളിൽ ചാർജ് ചെയ്യാൻ പാടുള്ളു എന്നതാണ് നിബന്ധന. ഒരു കാരണവശാലും വില 250 രൂപയിൽ കൂടാൻ പാടില്ലെന്നും നിബന്ധന യുണ്ട്.

ഗേറ്റ്‌സ് ഫൗണ്ടേഷൻ നൽകുന്ന ഈ ഫണ്ടിംഗ്, അന്താരാഷ്ട്ര വാക്സിൻ നിർമ്മാതാക്കളുടെ സംഘടനയായ GAVI വഴിയാകും വിതരണം ചെയ്യുക. വാക്സിൻ നിർമ്മാണവും വിതരണവുമുൾപ്പെടെയാണ് ഈ ഫണ്ട് നല്കപ്പെടുക. വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ കുറഞ്ഞവിലയ്ക്ക് വാക്സിൻ ലഭ്യമാക്കാനാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. ഇതുമൂലം ഇന്ത്യയുൾപ്പെടെ ലോകത്തെ 92 രാജ്യങ്ങളിൽ 3 ഡോളറിനു തുല്യമായ തുകയ്ക്കാ കും വാക്‌സിൻ ലഭ്യമാക്കുന്നത്. ഇതിന്റെ യഥാർത്ഥ മാർക്കറ്റ് വില 1000 രൂപയോളം വരുമെന്നാണ് അനുമാനം. സിറം ഇൻസ്റ്റിട്യൂട്ട് നിർമ്മിക്കുന്ന വാക്‌സിൻ 50 % ഇന്ത്യയ്ക്കുള്ളതാണ്.

Oxford COVID-19 vaccine ന്റെ ഇന്ത്യയിലെ പേര് ‘Covishield (AZD1222)’ എന്നാണ്.ഈ മാസം വളരെ ബൃഹത്തായ ഫൈനൽ ഹ്യുമൻ ട്രയൽ ഇന്ത്യയിൽ ആരംഭിക്കുകയാണെന്ന് സിറം ഇൻസ്റ്റിട്യൂട്ട് CEO Adar Poornawalla അറിയിച്ചു. മരുന്ന് പരീക്ഷണങ്ങളിലും ,നിരീക്ഷണങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ഓക്‌സ്‌ഫോർഡ് ടീമിന് വാക്‌സിന്റെ സുരക്ഷിതത്വത്തിൽ ഇതുവരെ പൂർണ്ണ സംതൃപ്തിയാണുള്ളത്.

ഫൈനൽ ട്രയൽ ബ്രിട്ടനിലും സൗത്ത് ആഫ്രിക്കയിലും ബ്രസീലിലും ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിൽ ഈ മാസം മുംബൈ ,പൂണെ എന്നിവിടങ്ങളിലാണ് ആദ്യ ട്രയൽ നടക്കുക. ഒപ്പം മറ്റു 12 ആശുപത്രികളെയും ട്രയലിനായി തെരഞ്ഞെടുത്തിട്ടുണ്ട്

Leave a Reply