ന്യൂ ഡൽഹി:കോവിഡ് അതിവേഗവ്യാപനം രൂക്ഷമാകുകയും പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ വാക്സിനേഷൻ മാത്രമാണ് രാജ്യത്തിന്റെ പ്രതീക്ഷ. രാജ്യത്ത് ഇതുവാരെ 15,89,32,921 പേർക്കാണ് പ്രതിരോധ വാക്സിൻ നൽകിയിട്ടുള്ളത്.
എന്നാൽ രാജ്യത്തെ ജനസംഖ്യായുടെ അടിസ്ഥാനത്തിലുള്ള കണക്കുകൾ വാക്സിനേഷനിൽ നാം മറ്റ് രാജ്യങ്ങളെക്കാൾ ഏറെ പിന്നിലാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ 726ജില്ലകളിൽ പകുതിയിലേറെയും 10ശതമാനം പേർക്ക് പോലും വാക്സിൻ നൽകിയിട്ടില്ല.58ശതമാനം ജില്ലകളിലും വാക്സിൻ വിതരണം 10ശതമാനത്തിൽ താഴെയാണ്.37ശതമാനം ജില്ലകളിൽ 10ശതമാനം മുതൽ 20ശതമാനം വരെ ആളുകൾക്ക് പ്രതിരോധ വാക്സിൻ നൽകിയിട്ടുണ്ട്.37ജില്ലകളിൽ മാത്രമാണ് 20ശതമാനത്തിലധികം ആളുകൾക്ക് ഒരു ഡോസ് വാക്സിൻ എങ്കിലും നൽകിയിരിക്കുന്നത്