കൊവിഡിന്റെ പുതിയ വകഭേദമായ എക്സ് ഇ മ്യൂട്ടന്റ് കൂടുതൽ അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന.
ഒമിക്‌റോണിന്റെ ബിഎ.2 സബ് വേരിയന്റിനേക്കാൾ പത്ത് ശതമാനം വ്യാപനശേഷി ‘എക്സ് ഇ’ക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും കൂടുതൽ പകരുന്ന കൊവിഡ് 19 മ്യൂട്ടന്റ് ആകും ‘എക്സ് ഇ’ (XE) എന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഒമിക്രോണിന്റെ BA1, BA2 എന്നീ രണ്ട് പതിപ്പുകളുടെ ഒരു മ്യൂട്ടന്റ് ഹൈബ്രിഡ് ആണ് പുതിയ വേരിയന്റ്, XE. പഠനമനുസരിച്ച് XD, XE, XF തുടങ്ങി മൂന്ന് പുതിയ റീകോമ്പിനന്റ് സ്‌ട്രെയിനുകൾ നിലവിൽ പ്രചരിക്കുന്നുണ്ടെന്നും വിദഗ്ധർ പറയുന്നു. നിലവിൽ യുഎസിന്റെ ചില പ്രദേശങ്ങളിലാണ് പുതിയ വകഭേദമായ എക്സ് ഇ വ്യാപിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ നിലവിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ ഭൂരിഭാഗവും ബിഎ.2 സബ് വേരിയന്റുകളാണ്.