അതിരൂക്ഷമായി തുടരുന്ന കോവിഡ് 19 രണ്ടാംതരം രാജ്യത്തെ ഒന്നടങ്കം ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. കോമഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്യമെമ്പാടുമായി ശരാശരി പതിനായിരത്തോളം രോഗബാധിതരെയാണ് കണ്ടെത്തിയിരുന്നത്.എന്നാൽ രണ്ടാം തരത്തിലേക്ക് രോഗവ്യാപനം കടന്നതോടെ ആദ്യ ആഴ്ചയിൽ തന്നെ കേസുകൾ ഉയരാൻ തുടങ്ങി.
ദിനംപ്രതി രോഗികളുടെ എണ്ണവും രോഗ വ്യാപനവും വർധിച്ചുവരികയാണ് രാജ്യത്ത്. മെയ് മാസം തുടക്കം തന്നെ ഇന്ത്യയിൽ ഒറ്റ ദിവസം നാല് ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആശുപത്രികൾ നിറഞ്ഞതോടെ ഓക്‌സിജനും വെന്റിലേറ്ററിനുമായി ജനം നെട്ടോട്ടം ഓടുകയാണ്.
രാജ്യത്തെ കോവിഡ് മരണസംഖ്യ അടുത്ത മാസത്തോടെ നാല് ലക്ഷം കവിയുമെന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ മുന്നറിയിപ്പ്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,784 പേർ കൂടി പുതുതായി രോഗബാധിതരായി. 3,980 പേരാണ് മരിച്ചത്. 35,66,398 പേരാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്.രാജ്യത്തെ രോഗബാധ രൂക്ഷമായ ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ന് കേരളം