റിയാദ്: ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്സീന് അംഗീകാരം നൽകിയ സൗദി.

കോവിഷീൽഡ് വാക്‌സിൻ സൗദിയിൽ അംഗീകാരമുള്ള ആസ്ട്രോ സെറിക് വാക്‌സീനോട് തുല്യമാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി. ഇത് റിയാദിലെ ഇന്ത്യൻ എംബസിയും സ്തീകരിച്ചു. അതേ സമയം, ഇതു സംബന്ധിച്ച് ചർച്ച നടക്കുന്നതായും ഫലത്തിൽ സൗദി വാക്‌സീൻ അംഗീകരിച്ചതായും കഴിഞ്ഞദിവസം ഇന്ത്യൻ അംബാസഡർ അറിയിച്ചതിന് പിന്നാലെയാണ് സൗദിയുടെ ഔദ്യോഗിക പ്രഖ്യാപനം. എന്നാൽ,ഇന്ത്യയിൽ ഉപയോഗിക്കുന്ന മറ്റൊരു വാക്സീനായ കോവാക്സീന് ഇതുവരെ സൗദിയിൽ അംഗീകാരം ലഭിച്ചിട്ടില്ല.
ഇന്ത്യയിൽ വ്യാപകമായി വിതരണം ചെയ്തു വരുന്ന കോവിഡ് വാക്സിനേഷനാണ് കോവീഷീൽഡ്.എന്നാൽ ഇത് സൗദിയിൽ അംഗീകാരം നേടിയ നാല് വാക്‌സീൻ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലായിരുന്നു. ഇത് പ്രവാസികളുടെ വലിയ ആശങ്കയായിരുന്നു. എന്നാൽ ഇപ്പോൾ പ്രവാസികളുടെ ഈ ആശങ്ക ഒഴിഞ്ഞിരിക്കുകയാണ്.സൗദിയിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ വാക്സിനേഷന് വേണ്ടി തിരിച്ചറിയൽ രേഖയായി പാസ്പോർട്ട് സമർപ്പിക്കണം
എന്നും,ഇത് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ എഴുതണമെന്നുമാണ് അധികൃതരുടെ നിർദ്ദേശം.കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് സൗദിയിൽ നിർബന്ധമാക്കിയതോടെ കേരളത്തിൽ പ്രവാസികളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതും പ്രവാസികൾക്ക് ആശ്വാസമായിരിക്കുകയാണ്.എന്നാൽ ഇന്ത്യയിൽ നിന്ന് നേരിട്ട് സൗദിയിലേക്കുള്ള യാത്ര പുനരാരംഭിക്കാത്തത് പ്രവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.