Spread the love

തിരുവല്ലയിൽ സി.പി.ഐ(എം) നേതാവിനെ വെട്ടിക്കൊന്നു. തിരുവല്ലയിൽ ഇന്ന് ഹർത്താൽ.പ്രതികൾ പിടിയിൽ…

പത്തനംതിട്ട: തരുവല്ലയിൽ സിപിഐ (എം) നേതാവിനെ വെട്ടിക്കൊന്നു. പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാർ ആണ് കൊല്ലപ്പെട്ടത്.സിപിഎം ലോക്കൽ സെക്രട്ടറി നേതാവ് സന്ദീപിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ പിടിയിലായി. ജിഷ്ണു, പ്രമോദ്, നന്ദു എന്നിവരാണ് പിടിയിലായത്. ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് ഇവരെ പിടികൂടിയത്. സന്ദീപിന്റെ പോസ്റ്റ്മാർട്ടം ഇന്ന് നടക്കും.

അതേസമയം ഇന്ന് തിരുവല്ലയിൽ സിപിഎം ഹർത്താൽ നടത്തും. നഗരസഭയിലും പെരിങ്ങര ഉൾപ്പെടെ അഞ്ച് പഞ്ചായത്തുകളിലുമാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാത്രി എട്ട് മണിയോടെയാണ് മേപ്രാലിൽ വെച്ച് ആക്രമണം ഉണ്ടായത്. മുൻ പഞ്ചായത്ത് മെമ്പർ ആയിരുന്നു സന്ദീപ് കുമാർ.

Leave a Reply