പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പാലക്കാട് പ്ലായം പള്ളം എം.സുനിലിനെ(25) പോക്സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂൾ വിദ്യാർഥിനിയുടെ പരാതിയിലാണ് നടപടി. പോക്സോ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ സുനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.