
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ കാർ അപകടത്തിൽ പെട്ടു. കണ്ണൂർ ജില്ലയിലെ മമ്പറത്തിനടുത്ത് വെച്ചാണ് അപകടം. എംവി ജയരാജൻ സഞ്ചരിച്ച കാറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. എംവി ജയരാജന് കാൽമുട്ടിന് പരിക്കേറ്റു. കൂട്ടിയിടിച്ച രണ്ടാമത്തെ കാറിലുണ്ടായിരുന്ന കുട്ടിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. എംവി ജയരാജന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.