
സിപി(ഐ)എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പോളിറ്റ് ബ്യൂറോയില്‍. പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്നാണ് പോളിറ്റ് ബ്യൂറോയില്‍ ഒഴിവ് വന്നത്.
കോടിയേരിക്ക് പകരക്കാരനായി എം വി ഗോവിന്ദൻ പിബിയിൽ എത്തുമെന്ന് നേരത്തെ ഉറപ്പായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, എം എ ബേബി, എ.വിജയരാഘവൻ എന്നിവരാണ് കേരളത്തിൽ നിന്നുള്ള നിലവിലെ പിബി അംഗങ്ങൾ. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വത്തിൽ സന്തോഷമുണ്ടെന്ന് എം.വി ഗോവിന്ദൻ പ്രതികരിച്ചു. പിബി അംഗമെന്ന നിലയിലും സംസ്ഥാന സെക്രട്ടറി എന്ന നിലയിലും കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ടു പോകാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.