ദിലീപിന്റെ ഫോണിലെ തെളിവുകൾ മാറ്റിയതിൽ അഭിഭാഷകൻ രാമൻ പിള്ളക്ക് നിർണ്ണായക പങ്കുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തി. രാമൻ പിള്ളയുടെ നിർദ്ദേശപ്രകാരമാണ് സായ് ശങ്കർ കൊച്ചിയിലെത്തി ഫോണിലെ വിവരങ്ങൾ മാറ്റിയത്. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മാറ്റിയത് സായിയുടെ ഡെസ്ക്ടോപ് സിസ്റ്റമായ ഐ മാക് വഴി ആണെന്ന് കണ്ടെത്തി. ഐ മാകും ദിലീപിന്റെ ഫോണും വക്കീൽ ഓഫിസിലെ വൈഫൈയും തമ്മിൽ കണക്ട് ചെയ്തതിനും തെളിവ് ഉണ്ട്. കോഴിക്കോട്ടെ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ഉപയോഗിച്ചും മുംബൈയിലെ ലാബിലെത്തിച്ചും ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ നശിപ്പിച്ചതായി അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. രാമന്‍ പിള്ളയോടൊപ്പമുള്ള അഭിഭാഷകര്‍ മുബൈയിലെ ലാബിലെത്തിയതായും ലാബുടമ ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയിരുന്നു. 20 സാക്ഷികള്‍ കൂറുമാറിയതിലും ഫോണ്‍ രേഖകള്‍ നശിപ്പിച്ചതിലും രാമന്‍പിള്ളയുടെ കരങ്ങളുണ്ടെന്ന് ആക്രമിക്കപ്പെട്ട നടി ആരോപിക്കുന്നു.