ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഇന്നലെയായിരുന്നു ഹിറ്റ് സംവിധായകൻ ഖാലിദ് റഹ്മാൻ സംവിധായകൻ അഷ്റഫ് ഹംസയ്ക്കൊപ്പം അറസ്റ്റിലായത്. ഇപ്പോഴിതാ ഖാലിദ് റഹ്‌മാനെ പിന്തുണച്ച് സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റും ഇതിനു താഴെ യുവതാരങ്ങളിൽ നിന്ന് വന്ന പ്രതികരണവുമാണ് വൻ ചർച്ചയ്ക്കും രൂക്ഷ വിമർശനങ്ങൾക്കും വഴി വച്ചിരിക്കുന്നത്. ‘എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദിയെന്നും ഇനി ഈ തീപ്പൊരി മുമ്പെങ്ങുമില്ലാത്ത വിധം കത്തുമെന്നു’മാണ് ജിംഷി സഹോദരൻ ഖാലിദിനൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിച്ചത്. ‘നിഗാസ് ഫോര്‍ ലൈഫ്’ എന്ന പ്രയോഗവും ജിംഷി പോസ്റ്റിൽ ഉപയോഗിച്ചിട്ടുണ്ട്.
പോസ്റ്റ് വൈറൽ ആയതോടെ നിരവധി പേരാണ് ഇതിനു താഴെ വിമർശന കമന്റുകളുമായി എത്തുന്നത്. ‘ഇന്ത്യയിൽ നിരോധിച്ച ഒരു സാധനം ഉപയോഗിച്ചതിനാണ് നിങ്ങളുടെ സഹോദരനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ബാഗ്രൗണ്ട് മ്യൂസിക്കും ഇട്ട് പൊലിപ്പിക്കാൻ മാത്രം എന്തിരിക്കുന്നു’ എന്നാണ് ചില ജിംഷിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
അതേസമയം യുവതാരങ്ങളായ നസ്ലന്‍, ലുക്മാന്‍ അവറാന്‍, ശ്രീനാഥ് ഭാസി, അനഘ രവി, ഗായകന്‍ ഡബ്സി തുടങ്ങിയവര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് താഴെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായെത്തി. നസ്ലെൻ പോസ്റ്റിനു താഴെ ലവ് ഇമോജി ഇട്ടപ്പോൾ ‘എന്റെ പടം കൂടി ഇടൂ’ എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ കമന്റ്. താരങ്ങളുടെ കമന്റുകളും ലൈക്കുകളും കൂടി പോസ്റ്റിൽ വന്നു നിറഞ്ഞതോടെ വിമർശനവുമായി സാധാരണക്കാരും രംഗത്തെത്തി
‘ഇനിയും ഇയാളെ പിന്തുണച്ച് കഞ്ചാവ് നോര്‍മലൈസ് ചെയ്ത് നാട്ടിലെ മൊത്തം പിള്ളേരും അടിച്ചുനടക്കട്ടെ’ എന്നായിരുന്നു ഒരു കൂട്ടത്തിന്റെ വിമർശനം വിമര്‍ശനം. സ്വാതന്ത്ര്യസമര സേനാനികൾ ആണല്ലോ ഇവർ ഇങ്ങനെ പാട്ടും വെച്ച് ആദരിക്കാൻ എന്ന് മറ്റു ചിലരും കമന്റ് ചെയ്യുന്നു.