Spread the love

വിളപരിപാലന ശുപാര്‍ശകള്‍ 2021-പരിഷ്കരണ ശിൽപശാല ഡിസംബർ 1ന്

കേരള കാര്‍ഷിക സര്‍വകലാശാല വിളപരിപാലന ശുപാര്‍ശകളുടെ 16-ാം പതിപ്പിന്റെ പരിഷ്കരണത്തിനായി നടത്തുന്ന നാല് ദിവസത്തെ സംസ്ഥാനതല ശില്‍പശാല ഡിസംബര്‍ 1ന് ഉച്ചയ്ക്ക് 2 മണിക്ക്‌ കൃഷിമന്ത്രി പി പ്രസാദ്‌ ഓണ്‍ലൈനിൽ ഉദ്ഘാടനം ചെയ്യും. റവന്യൂമന്ത്രി
കെ രാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള കാർഷിക സര്‍വകലാശാല രജിസ്ട്രാർ ഡോ.എ സക്കീർ ഹുസൈൻ സ്വാഗതം ആശംസിക്കും. സർവകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ.ആര്‍ ചന്ദ്രബാബു ശിൽപശാല വിശദീകരണം നൽകും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്‌ ഡയറക്ടര്‍ ടി വി സുഭാഷ്, കാര്‍ഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ.ജയശ്രീ കൃഷ്ണന്‍ കുട്ടി, ഗവേഷണ വിഭാഗം മേധാവി ഡോ.മധു സുബ്രഹ്മണ്യന്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Leave a Reply