മലയാളചലച്ചിത്രരംഗത്തെ ആദ്യകാല സംവിധായകരിൽ പ്രമുഖനായ ക്രോസ്ബെൽറ്റ് മണി അന്തരിച്ചു. നാല്പതോളം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളൂടെ സിനിമാറ്റോഗ്രാഫർ ആയും അദ്ദേഹം പ്രവർത്തിച്ചു. സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് മണിക്ക് ‘ക്രോസ്‌ബെല്‍റ്റ് ‘ എന്ന വിശേഷണം നല്‍കിയത്. അതോടെ ആ പേരു തന്റെ പേരിനോടുകൂടി ചേർത്തു. എന്‍.എന്‍ പിള്ളയുടെ ഇതേ പേരിലുള്ള പ്രശസ്തമായ നാടകം മണി സിനിമയാക്കിയത്. കെ. വേലായുധൻ നായർ എന്നാണ് യഥാർഥ പേര്. മലയാള ചലച്ചിത്രരംഗത്ത് തന്റെ സിനിമയുടെ പേരിൽ അറിയപ്പെടുന്ന ഏക സംവിധായകൻ ക്രോസ്ബെൽറ്റ് മണിയായിരുന്നു.