Spread the love
ക്രൂഡ് ഓയില്‍ വില; ആഭ്യന്തര വിമാനയാത്രയ്ക്ക് ചെലവേറും

ക്രൂഡ് ഓയിലിന്റെ വില വർദ്ധിക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ ഉയരുകയും അന്താരാഷ്ട്ര വിമാന സര്‍വീസുകൾ പുനരാരംഭിക്കുന്ന പശ്ചാത്തലത്തിൽ വിദേശത്തേക്കുള്ള ടിക്കറ്റ് നിരക്ക് കുറയുകയും ചെയ്‌തേക്കും. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിനിടയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ വിമാനക്കമ്പനികളെ നിര്‍ബന്ധിതരാക്കിയത്. മാര്‍ച്ച് 1 മുതല്‍, ഡല്‍ഹിയിലെ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില കിലോലിറ്ററിന് 95,350.66 രൂപയാണ്. ആഭ്യന്തര സെക്ടറുകളില്‍, വിമാനക്കമ്പനികള്‍ 15 ദിവസത്തെ റോളിംഗ് കാലയളവിലേക്ക് ഒരു ഫെയര്‍ ബാന്‍ഡില്‍ ടിക്കറ്റ് നിരക്ക് നിശ്ചയിക്കേണ്ടതുണ്ട്.

Leave a Reply