മലപ്പുറം എടക്കരയിൽ വളർത്തുനായയോട് വീട്ടുകാരന്റെ കണ്ണില്ലാത്ത ക്രൂരത. വളർത്തുനായയെ ബൈക്കിന്റെ പുറകിൽ കെട്ടിയിട്ട് വാഹനം ഓടിച്ചു.വണ്ടിക്ക് ഒപ്പമെത്താൻ പരിശ്രമിക്കുന്ന നായയെ കണ്ട് നാട്ടുകാർ ഇവർക്ക് പുറകെ പോയി.വാഹനം നിർത്താനുള്ള നാട്ടുകാരുടെ ആവശ്യത്തെ അവഗണിച്ച് ഉടമ വീണ്ടും സ്‌കൂട്ടറോടിച്ചു. പെരുങ്കുളം മുതൽ മുസ്ല്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളം ദൂരമാണ് നായയെ കെട്ടിവലിച്ചത്. നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോയതെന്നാണ് സൂചന.
നായയെ കെട്ടിവലിച്ചയാളെ തടയാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വകവെയ്ക്കാതെ ഇയാള്‍ യാത്ര തുടരുകയായിരുന്നു. മൂന്ന് കിലോമീറ്ററോളമാണ് ഇയാള്‍ നായയെ കെട്ടിവലിച്ച് യാത്ര നടത്തിയത്. നായയെ ഒഴിവാക്കാന്‍ കൊണ്ടുപോകുകയാണെന്നും വീട്ടിലെ ചെരിപ്പുകളടക്കം കടിച്ച് നശിപ്പിക്കുന്നെന്നുമാണ് ഇയാള്‍ പറഞ്ഞത്.
കുറച്ച് ദൂരം കുറഞ്ഞ വേഗതയില്‍ പോയ ഇയാള്‍ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചതോടെ സ്പീഡ് കൂട്ടി കൊണ്ടുപോകുകയായിരുന്നു. കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള കെ.എല്‍ 11 എഡബ്ലു 5684 എന്ന സ്‌കൂട്ടറാണ് ഇയാള്‍ ഓടിച്ചിരുന്നത്. നായയ്ക്ക് പരിക്കേറ്റിട്ടുണ്ട്. നായയുടെ ശരീരത്ത് റോഡിൽ ഉരഞ്ഞതിന്റെ മുറിവുകളും ചോരപ്പാടികളുമുണ്ടായിരുന്നു. ണ്ണില്ലാത്ത ക്രൂരതയാണ് സാധുമൃഗത്തോട് കാട്ടിയത്. നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോയതെന്നാണ് സൂചന. പിന്നീട് ഇയാളെയോ നായയെയോ കണ്ടെത്താന്‍ ആയിട്ടില്ല. സംഭവത്തില്‍ പരാതികള്‍ വന്നിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.