Spread the love
കൊടും ക്രൂരത: തിരുവല്ലയിൽ തൊഴിലാളിയെ കരാറുകാർ അടിച്ചു കൊന്നു

തിരുവല്ല കല്ലൂപ്പാറയിൽ മാർത്താണ്ഡം സ്വദേശിയായ തൊഴിലാളിയെ കരാറുകാർ അടിച്ചു കൊന്നു. കല്ലൂപ്പാറ എൻജിനീയറിങ് കോളജിന് സമീപം കെട്ടിടം പണിക്ക് വന്ന മാർത്താണ്ഡം സ്വദേശി സ്റ്റീഫനാണ് (40) കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി സുരേഷിന്റെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. ഇതിനു മുമ്പും സ്റ്റീഫൻ സുരേഷിനൊപ്പം ജോലി ചെയ്തിരുന്നു. അതിന്റെ കൂലി നൽകിയിരുന്നില്ല. ഇത് ചോദിക്കാനായാണ് സ്റ്റീഫൻ ഇന്നലെ കല്ലൂപ്പാറയിലുള്ള സുരേഷിന്റെ വീട്ടിലേയ്ക്ക് എത്തിയത്. തുടർന്നുണ്ടായ വാക്കേറ്റത്തിൽ സ്റ്റീഫന് ക്രൂരമായ മർദനമേറ്റു. പ്രതികൾ തന്നെയാണ് സ്റ്റീഫനെ കല്ലൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പുലർച്ചെ നാല് മണിയോടെ സ്റ്റീഫൻ മരണപ്പെടയുകയായിരുന്നു.

നിലവിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവർക്കും ചെറിയ രീതിയിൽ പരിക്കുകൾ ഏറ്റിട്ടുണ്ട്. ഇന്നു തന്നെ പ്രതികളെ കല്ലൂപ്പാറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അതിനു ശേഷമാവും അറസ്റ്റ് ചെയ്യുക. സ്റ്റീഫന്റെ മൃതദേഹം പോസ്റ്റ്മ‌ോർട്ടം ചെയ്യുന്നതിനായുള്ള നടപടികൾ നടക്കുകയാണ്.

Leave a Reply