
സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ എസ് സി ഇ ആര്‍ ടി വിളിച്ച കരിക്കുലം കമ്മിറ്റിയുടെ യോഗം ഇന്ന് നടക്കും. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ തയ്യാറാക്കിയതിനു ശേഷം അധ്യാപക സമിതിയുടെ യോഗം ചേരും. കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ രണ്ട് ഷിഫ്റ്റുകളായി ക്രമീകരിക്കാൻ അഭിപ്രായമുണ്ട്.
ഘട്ടം ഘട്ടമായി സ്കൂളുകൾ വീണ്ടും തുറക്കാൻ ഐസിഎംആർ ശുപാർശ ചെയ്യുന്നു. കുട്ടികളുടെ പങ്കാളിത്തം അനിവാര്യമായി നിലനിൽക്കുന്ന മൾട്ടി-ലേയേർഡ് ലഘൂകരണ നടപടികൾ ഉചിതമായ രീതിയിൽ നടപ്പിലാക്കുന്നതിലൂടെ സ്കൂളുകൾ തുറക്കാനും സുരക്ഷിതമായും തുടരാനും കഴിയുമെന്ന്നാണ് അഭിപ്രായം.
സെപ്റ്റംബർ 29 നകം സ്കൂൾ തുറക്കുന്നതിനുള്ള വിശദമായ മാർഗ്ഗരേഖ പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ദിവസത്തിന്റെ ആദ്യ പകുതിയിൽ ഫിസിക്കൽ ക്ലാസുകൾ നടക്കുമെന്നും രണ്ടാം പകുതിയിൽ അധ്യാപകർ അതേ പാഠങ്ങളുടെ ഡിജിറ്റൽ ക്ലാസുകൾ എടുക്കുമെന്നും സ്കൂളുകളിൽ വരാത്ത വിദ്യാർത്ഥികൾക്ക് ഇത് ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു.