Spread the love
ബൗളിങ്ങില്‍ വിസ്മയം തീര്‍ത്ത് കര്‍ട്ടിസ് കാംഫര്‍

ട്വന്റി 20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ അയര്‍ലന്‍ഡിന്റെ കര്‍ട്ടിസ് കാംഫറിന് ഹാട്രിക്. തുടര്‍ച്ചയായി നാലു ബോളുകളിലും വിക്കറ്റെടുത്താണ് താരം വിസ്മയിപ്പിച്ചത്. ഇത്തവണത്തെ ലോകകപ്പിലെ ആദ്യ ഹാട്രിക്കാണ് താരം സ്വന്തമാക്കിയത്. ടി20 ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം നാലു ബോളുകളില്‍ നാലു വിക്കറ്റെടുത്തത്.

മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ കെര്‍ട്ടിസ് 26 റണ്‍സാണ് വഴങ്ങിയത്. പത്താം ഓവറിലാണ് കര്‍ട്ടിസ് ബൗളിങില്‍ വിസ്മയം തീര്‍ത്തത്. നാല് വിക്കറ്റുകളാണ് ഈ ഓവറില്‍ താരം വീഴ്ത്തിയത്. കോളിന്‍ ആക്കര്‍മാന്‍, റയാന്‍ ടെന്‍ ഡോസ് ചേറ്റ്, സ്‌കോട്ട് എഡ്വേര്‍ഡ്സ്, റോലോഫ് എന്നിവരുടെ വിക്കറ്റുകളാണ് വീഴ്ത്തിയത്. ആദ്യ പന്ത് വൈഡായി. പിന്നിടുള്ള തുടര്‍ച്ചയായ ബോളുകളിലാണ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

നേരത്തേ ഓസ്ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ മാത്രമേ ടി20 ലോകകപ്പില്‍ ഹാട്രിക്ക് കുറിച്ചിട്ടുള്ളൂ. . 2007ലെ പ്രഥമ ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ നേട്ടം.ടി20 ക്രിക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ നേരത്തേ രണ്ടു പേര്‍ മാത്രമേ തുടരെ നാലു ബോളുകളില്‍ വിക്കറ്റ് നേടിയിട്ടുള്ളൂ. ഒന്ന് ശ്രീലങ്കയുടെ മുന്‍ ഇതിഹാസ പേസര്‍ ലസിത് മലിങ്കയും മറ്റൊരാള്‍ അഫ്ഗാനിസ്ഥാന്റെ സ്പിന്‍ സെന്‍സേഷനായ റാഷിദ് ഖാനാണ്.

Leave a Reply