Spread the love

പോളണ്ടിലെ ചെറുപട്ടണമായ ഗ്രീഫിനോക്കടുത്തുള്ള ഒരു വനത്തിലെ ഈ കാഴ്ച അതിശയിപ്പിക്കുന്നതും കൗതുകം ഉളവാക്കുന്നതാണ്. വനം പ്രകൃതിയുടെ വരദാനമാണ്. കാടും, കാഴ്ചയും ഏതൊരു പ്രകൃതിസ്നേഹികളും ആകർഷിയ്ക്കും. കാടിനു നടുവിൽ കുറച്ചു മരങ്ങൾ മാത്രം വളർന്നു നിൽക്കുന്ന അപൂർവ്വ കാഴ്ചയാണ് ഈ വനത്തിൽ കാണാൻ കഴിയുന്നത്. പ്രത്യേകരീതിയിൽ വടക്ക് ഭാഗത്തേക്ക് വളഞ്ഞു നിൽക്കുന്ന മരങ്ങളുടെ ഭാഗത്തെ ക്രൂക്കഡ് ഫോറസ്റ്റ് എന്നാണ് വിളിക്കുന്നത്.

വളഞ്ഞ് വളരുന്ന പൈൻ മരക്കാടുകൾ

ഇംഗ്ലീഷിജെ ലെ എന്ന അക്ഷരതോടു വളരെ സാമ്യമുണ്ട് ഈ മരങ്ങൾക്കു. വടക്കുപടിഞ്ഞാറ് പോളണ്ടിലെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് പോളണ്ടിലെ വെസ്റ്റ്‌ പോമെറായിലെ ചെറിയ പട്ടണമായ ഗ്രിഫിനോ. വളവുകൾ ഒഴിവായാൽ ആരോഗ്യമുള്ളതും 50 അടി വരെ ഉയരത്തിൽ വളരുന്നതും ആണ് ഈ മരങ്ങൾ.


പൈൻമരങ്ങൾ വളഞ്ഞു പോയത് എന്തുകൊണ്ടാണെ ന്നതിനെ നിന്നെ പറ്റി നിരവധി സിദ്ധാന്തങ്ങൾ പറയുന്നു.എങ്കിലും കാരണം വ്യക്തമല്ല.കനത്ത മഞ്ഞുവീഴ്ച, ഗുരുത്യാഗർശനം, ജനിതകമാറ്റം, അന്യഗ്രഹജീവികൾ തുടങ്ങി തുടങ്ങിയവ മരങ്ങളുടെ ആകൃതിയിൽ മാറ്റം വരുത്തിയതായി അഭിപ്രായപ്പെടുന്നവരുമുണ്ട്.

Leave a Reply