
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള മറൈൻ ബയോളജി വിഭാഗം തിഴ്നാട് തീരങ്ങളിലുള്ള സർവേകളിലാണ് ഈ നവജാതിയെ കണ്ടെത്തിയത്. ഗവേഷക വിദ്യാർഥിയായ എൻ.കെ. വിഷ്ണുദത്തനും വകുപ്പ് മേധാവി ഡോ: എസ്. ബിജോയ് നന്ദനുമാണ് ഈ ജീവിയെ ശാസ്ത്രലോകത്തിന് സമർപ്പിച്ചത്.
ഇന്ത്യൻ ശാസ്ത്രലോകത്ത് അനേകം സംഭാവന ചെയ്ത ഡോക്ടർ അബ്ദുൾ കലാമിനോടുളള ആദര സൂചകമായി പുതിയ ഇനം മറൈൻ ടാർഡിഗ്രേഡ് ജീവിയുടെ നാമം “ബാറ്റിലിപ്പെസ് കലാമി (Batilipes kaalami) എന്നാക്കി നൽകി. ഈ സൂക്ഷ്മ ജലജീവിയായ ടാർഡിഗ്രേഡ്, ജലക്കരടി അല്ലെങ്കിൽ പന്നൽ പന്നി കുഞ്ഞുങ്ങൾ എന്ന് വിളിക്കപ്പെടുന്നു.
ഇന്ത്യയുടെ കിഴക്കൻ തീരത്തുനിന്ന് ആദ്യമായാണ് കടൽ ടാർഡിഗ്രേഡ് ഇനത്തിൽപ്പെട്ട ജീവിയെ കണ്ടെത്തി ശാസ്ത്രീയ വർഗീകരണം നടത്തുന്നത്. സുക്ഷ്മ ജലജീവിയായ ടാർ ഡിഗ്രേഡ് ഭൂമിയിലെ കഠിനമായ പാരിസ്ഥിതിക സാഹചര്യത്തെ അതിജീവിക്കാൻ കഴിയുന്നവയാണ്. ഇതിന് 0.17 മില്ലിമീറ്റർ നീളവും 0.05 മില്ലിമീറ്റർ വീതിയുമാണുള്ളത്.
ആയിരത്തിമുന്നു റിൽപ്പരം ജീവികളുള്ള ടാർഡിഗ്രേഡ് കുടുംബത്തിലെ ജീവികളിൽ 17 ശതമാനവും സമുദ്രജീവികളാണ്. ഇതേ ഗവേഷക സംഘം 2021ൽ തെക്കുപടിഞ്ഞാൻ തീരത്തുനിന്ന് ഒരിനം ടാർഡി ഗ്രേഡിനെ കണ്ടെത്തി സ്റ്റൈഗർ ക്ടസ് കേരളൻസിസ്’ എന്ന് പേര് നൽകിയിരുന്നു.