വടകര താഴേ കോലോത്ത് പൊന്‍മേരിപറമ്പില്‍ സജീവന്‍ (42) പൊലീസ് കസ്റ്റഡിയിൽ മരിച്ചതുമായി ബന്ധപ്പെട്ടു വടകര പോലീസ് സ്റ്റേഷനിലെ 66 പേരെയും സ്ഥലം മാറ്റി. നേരത്തേ സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. വടകര പൊലീസ് സ്റ്റേഷനിലെ എസ് ഐ നിജീഷ്, എ എസ് ഐ അരുണ്‍, സി പി ഒ ഗിരീഷ് എന്നിവരെയാണ് നേരത്തേ സസ്പെൻഡ് ചെയ്തത്.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പൊലീസുകാരെ സ്ഥലംമാറ്റിയത്. സജീവൻ പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സജീവനെ ആശുപത്രിയിൽ കൊണ്ടു പോയില്ല. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.