Spread the love

പ്രേക്ഷകർക്ക് വൻ പ്രതീക്ഷ നൽകി വലിയ ഹൈപ്പിൽ പുറത്തിറങ്ങിയ ചിത്രമാണ് കങ്കുവ. സൂര്യ നായകനായി ശിവ സംവിധാനം ചെയ്ത ചിത്രം നവംബർ 14 നാണ് തിയേറ്ററുകളിലെത്തിയത്. വലിയ ഹൈപ്പുകൾക്കൊടുവിൽ തിയേറ്ററിലെത്തിയ ചിത്രം 5 ദിവസം പിന്നിടുമ്പോൾ സമ്മിശ്ര പ്രതികരണങ്ങൾ ആണ് വന്നുകൊണ്ടിരുന്നത്. ആദ്യത്തെ 3 ദിവസങ്ങൾ കൊണ്ടുതന്നെ ആഗോളതലത്തില്‍ 100 കോടി കളക്ഷന്‍ ചിത്രം നേടിയെന്ന് നിര്‍മ്മാതാക്കൾ അവകാശപ്പെടുമ്പോഴും നെഗറ്റീവ് റിവ്യൂകൾ പറയുന്നവർ മിക്കവരും ചൂണ്ടിക്കാട്ടിയിരുന്നത് ചിത്രത്തിന്റെ ശബ്ദത്തെ സംബന്ധിച്ചുള്ള പരാതികൾ ആയിരുന്നു. അസഹ്യമായ ശബ്ദമാണ് കങ്കുവയുടെ പ്രശ്നമെന്നും തലവേദന എടുത്താണ് തിയേറ്റർ വിടുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഈ അഭിപ്രായങ്ങൾ ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ ആയ ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി എതിർത്ത് രംഗത്തെത്തിയപ്പോൾ നിർമാതാവ് ജ്ഞാനവേൽ ചിത്രത്തിന്റെ ശബ്ദത്തിന് പ്രശ്നമുണ്ടെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. ഇപ്പോളിതാ പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം പ്രകാരം റിലീസ് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം പടം വീണ്ടും സെൻസർ ചെയ്ത് വെട്ടിച്ചുരുക്കി എന്നാണ്.

സിനിമയുടെ യഥാർത്ഥ റൺടൈമിൽ നിന്ന് 12 മിനിറ്റ് കുറച്ചുവെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്‍റെ ആദ്യഭാഗത്തെ ആധുനിക കാലത്തെ ഗോവപതിപ്പിലെ മിക്ക ഭാഗങ്ങളും ഇത്തരത്തില്‍ നീക്കം ചെയ്തു എന്നും വിവരം. ഈ വെട്ടിചുരുക്കല്‍ നടത്തിയാല്‍ 2 മണിക്കൂര്‍ 22 മിനുട്ട് ആയിരിക്കും ചിത്രം ഉണ്ടാകുക. ഇത് കൂടാതെ വലിയ പ്രശ്നം ഉന്നയിക്കപ്പെട്ട ബിജിഎമ്മിലും ചില തിരുത്തലുകള്‍ വരുത്തും എന്നാണ് പിങ്ക്വല്ല റിപ്പോര്‍ട്ട് പറയുന്നത്.

Leave a Reply