സാവോ പോളോ :ലോകത്തിലെ തന്നെ ഏറ്റവും വലിയ മാംസ ഉൽപാദന, വിതരണ കമ്പനിയായ ജെസിഎസിന്റെ സെർവറുകളിൽ സൈബർ ആക്രമണം.

റഷ്യയിൽനിന്നുള്ള ഹാക്കർ സംഘമാണ് ‘റാൻസംവെയർ’ ആക്രമണത്തിനു പിന്നിലെന്നും, ഇവർ പണം ആവശ്യപ്പെട്ടതായും കമ്പനി യുഎസ് അധികൃതർ അറിയിച്ചു. ഒന്നരലക്ഷത്തിലധികം ജീവനക്കാർ ഉള്ള കമ്പനിയുടെ ആസ്ഥാനം ബ്രസീലാണ്.ഹാക്കിങ്, കമ്പനിയുടെ യുഎസ്,കാനഡ,ഓസ്ട്രേലിയ എന്നിവിടങ്ങളിലെ സെർവറുകളെ ബാധിച്ചു.ഇവിടങ്ങളിലെ ഉൽപാദനം സ്തംഭിച്ചിരിക്കുകയാണ്.
റെവിൽ,സോഡിനോകിബി തുടങ്ങിയ ഹാക്കിങ് ഗ്രൂപ്പുകൾ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
പാക്കേജിങ്,ബില്ലിങ് ഉൾപ്പെടെ ജെബിഎസിന്റെ ഫാക്ടറി സംവിധാനങ്ങളുടെ നിയന്ത്രണ സോഫ്റ്റ്‌വെയറുകളെയാണ് വൈറസ് പിടികൂടിയത്. അടുത്ത ദിവസങ്ങളിലായി മൂന്നാമത്തെ വമ്പൻ സൈബർ ആക്രമണമാണ് ഇത്.ഇതിന് മുമ്പ് കൊളോണിയൻ പൈപ്പ് ലൈൻ കമ്പനിയുടെ സെർവറുകളിലും, യുഎസ് വിദേശ സഹായ സ്ഥാപനമായ യുഎസ് എയ്ഡിലും നൊബിലിയം സംഘം ആക്രമണം നടത്തിയിരുന്നു. ഇവക്കെല്ലാം പിന്നിൽ റഷ്യൻ ബന്ധം സംശയിക്കുന്നുണ്ട്. സംഭവത്തിൽ എഫ്ബിഐ അന്വേഷണം ആരംഭിച്ചു.