അക്കാദമിക-ഭരണ മേഖലകളിലെ ഫലപ്രദമായ സൈബർ ഉപയോഗവും സൈബർ സുരക്ഷയും പ്രാധാന്യത്തോടെ പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി മൂന്നു ലക്ഷം അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തിനോടുള്ള മികച്ച പ്രതികരണം കണക്കിലെടുത്ത് കുട്ടികൾക്കും അമ്മമാർക്കുമായി പത്തുലക്ഷം പേർക്ക് ഈ വർഷം പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. മൂന്നു മണിക്കൂറിൽ അഞ്ചു സെഷനുകളിൽ 30 പേരുള്ള വിവിധ ബാച്ചുകളായി മെയ് 20 വരെ സംസ്ഥാനത്തെ രണ്ടായിരത്തോളം ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴിയാണ് പരിശീലനം. ഒരു വിദ്യാലയത്തിൽ കുറഞ്ഞത് 150 അമ്മമാർക്കാണ് നിലവിൽ പരിശീലനം നൽകുന്നത്.