Spread the love
വീണ്ടും ചക്രവാതച്ചുഴി; തെക്കന്‍ കേരളത്തില്‍ മഴ വരുന്നു

മാര്‍ച്ച് 2,3 തീയതികളില്‍ തെക്കന്‍ കേരളത്തില്‍ മഴയുണ്ടാകുമെന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും രൂപപ്പെടാന്‍ സാധ്യതയുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറിയേക്കും. ഇത് ന്യൂനമര്‍ദ്ദമായി മാറി ശ്രീലങ്കന്‍ തീരത്തേക്ക് നീങ്ങിയേക്കും. കഴിഞ്ഞ ആഴ്ച തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കനത്ത മഴ പെയ്തിരുന്നു.

Leave a Reply