ഗുലാബ് ചുഴലി ദുർബലമായ ശേഷം കൂടുതൽ ശക്തിയോടെ മറ്റൊരു ചുഴലിയായി മാറിയതുകാരണമാണ് കേരളത്തിൽ തുടർച്ചയായ കനത്ത ഇടിയും ഇടവിട്ടുള്ള മഴയുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ തമിഴ്നാടിന്റെ ഭാഗത്തുണ്ടായ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കേരളത്തിൽ അഞ്ചാം തീയതിവരെ ഇടിയും മിന്നലും മഴയും ഉണ്ടാകും. ചക്രവാതം കാരണം തെക്കൻ കേരളത്തിലായിരിക്കും കൂടുതൽ മഴയ്ക്കു സാധ്യത.
ഇതു കാരണം കാലവർഷവും പ്രവചനാതീതമാകുന്നു. അന്തരക്ഷീത്തിലെ സമ്മർദങ്ങൾ കാലവർഷം നീളാൻ കാരണമായേക്കും. ഒരു ചുഴലി മാറി മറ്റൊരു ചുഴലി ആകുന്നത് അപൂർവമാണ്. ഷഹീൻ ചുഴലി ഒമാനിലേക്ക് ഗതി മാറിയെങ്കിലും ചക്രവാത ചുഴി ആണ് കേരളത്തിന് പ്രതികൂലമാകുന്നത്.