Spread the love
ഗുലാബ് ചുഴലിക്കാറ്റ് ഞായറാഴ്ച വൈകിട്ടോടെ കര തൊടും.

ദില്ലി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് വിശാഖപട്ടണത്തിനും ഗോപാൽപൂരിനുമിടയിൽ കര തൊടും. ആന്ധ്രയിലും ഒഡിഷ തീരത്തും ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. മണിക്കൂറിൽ 85 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനു സാധ്യത. ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ദുരന്ത നിവാരണത്തിനായി മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി സർക്കാർ അറിയിച്ചു. ഒഡീഷയുടെ തെക്കൻ ജില്ലകളിൽ കൂടുതൽ നാശനഷ്ടങ്ങൾക്ക് സാധ്യത. കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്കു സാധ്യതയുണ്ട്. കേരളത്തിൽ 8 ജില്ലകളിൽ യെൽലോ അല്ലെർട് പ്രഘ്യപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം.

Leave a Reply