തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുകിഴക്കൻ അറബിക്കടലിനും മധ്യകിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിൽ വടക്കുപടിഞ്ഞാറു ദിശയിലേക്കു സഞ്ചരിച്ചു ശക്തി കൂടിയ ന്യൂനമർദമാവുകയും തുടർന്ന് ഒക്ടോബർ 21ന് വീണ്ടും ശക്തി പ്രാപിച്ചു തെക്കുപടിഞ്ഞാറൻ അറബിക്കടലിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി തീവ്രന്യൂനമർദമായി മാറാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.