ദാദാസാഹേബ് ഫാല്‍ക്കെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘാടകര്‍ നല്‍കുന്ന ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടാനായി സുരാജ് വെഞ്ഞാറമൂടിനും മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതി തിരുവോത്തിനും ലഭിച്ചു. മികച്ച വെര്‍സറ്റൈല്‍ ആക്ടര്‍ മോഹന്‍ലാലിനേയും തിരഞ്ഞെടുത്തു.
ഇന്ത്യന്‍ സിനിമയുടെ പിതാവായി അറിയപ്പെടുന്ന ദാദാസാഹേബ് ഫാല്‍ക്കെയുടെ ഓര്‍മ്മയ്ക്കായി നല്‍കുന്ന സ്വകാര്യ പുരസ്കാരമാണ് ഇത്.
മലയാളത്തില്‍ മനു അശോകന്‍റെ ‘ഉയരെ’യാണ് മികച്ച ചിത്രം. മികച്ച സംവിധായകന്‍ മധു സി നാരായണന്‍ (കുമ്ബളങ്ങി നൈറ്റ്സ്), മികച്ച സംഗീത സംവിധായകന്‍ ദീപക് ദേവ്, എന്നിവയാണ് മലയാളത്തിലെ മറ്റു പുരസ്കാരങ്ങള്‍.തമിഴിലെ മികച്ച നടന്‍ ധനുഷും (അസുരന്‍) നടി ജ്യോതികയുമാണ് (രാക്ഷസി). തമിഴിലെ വെര്‍സറ്റൈല്‍ ആക്ടര്‍ പുരസ്കാരം അജിത്തിനാണ്. മുംബൈയിലെ താജ് ലാന്‍ഡ്‍സ് എന്‍ഡ് ഹോട്ടലില്‍ വച്ച് ഫെബ്രുവരി 20ന്പുരസ്കാര വിതരണ ചടങ്ങ്.