Spread the love

പ്രമുഖ വൈറൽ യൂട്യൂബർ തൊപ്പി എന്ന നിഹാദ് പലപ്പോഴും വിവാദകോളങ്ങളിൽ ഇടംപിടിക്കുന്നയാളാണ്. എന്നാൽ ഇത്തവണ വിവാദമല്ല തന്റെ വരുമാനം വെളിപ്പെടുത്തിയാണ്തൊപ്പി വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്. ഈയടുത്ത് തൊപ്പി മയക്കുമരുന്ന് കേസിലും അകപ്പെട്ടിരുന്നു. ഇതേക്കുറിച്ച് കളിയാക്കിയ തരത്തിൽ ഒരു ഫോള്ളോവർ ഇത്തരം രാസവസ്തുക്കൾ വിറ്റാണോ കാശുണ്ടാക്കുന്നത് എന്ന് തൊപ്പിയോട് ചോദിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായി തന്റെ ജോലിയെക്കുറിച്ചും അതിൽ നിന്നും ലഭിക്കുന്ന വരുമാനത്തെക്കുറിച്ചും വെളിപ്പെടുത്തുകയായിരുന്നു താരം. മണിക്കൂറിന് 21000 രൂപ തനിക്ക് വരുമാനമുണ്ടെന്ന് പറഞ്ഞ നിഹാദ് തന്റെ ദിവസ വരുമാനം ഒരു ലക്ഷത്തിലധികമാണെന്നും അങ്ങനെയുള്ള തന്നെ കുറിച്ച് ബോധ്യമില്ലാത്തിനാലാണ് മയക്കുമരുന്ന് കച്ചവടം ആണോ എന്ന ചോദ്യം ചോദിച്ചത് എന്നും പറയുന്നു.

തെളിവിനായി തന്റെ സ്‍ട്രീമിംഗ് കോണ്‍ട്രാക്റ്റടക്കാം കാട്ടി പ്രതികരിച്ച തൊപ്പിയുടെ വീഡിയോ ഇപ്പോൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറൽ ആണ് . ‘എനിക്ക് സ്‍ട്രീമിംഗില്‍ എത്ര വരുമാനം കിട്ടും എന്ന് നിങ്ങള്‍ക്ക് അറിയില്ലല്ലേ. അതാണ് കാര്യം. എന്നാല്‍ ഞാൻ ഒരു കാര്യം വീഡിയോയില്‍ കാണിക്കാം. ഇതെന്റെ ഒറിജിനല്‍ സ്‍ട്രീമിംഗ് കോണ്‍ട്രാക്റ്റ് ആണ്. ഒരു മണിക്കൂര്‍ സ്‍ട്രീമിംഗിന് മാത്രം തനിക്ക് 21000 രൂപ ലഭിക്കുന്നുണ്ട്. ദിവസം ഒരു ലക്ഷത്തോളം സ്‍ട്രീമിംഗില്‍ താൻ ഉണ്ടാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു നിഹാദ്. അപ്പോള്‍ മാസ വരുമാനം എത്രയായി?.ഇത് സ്‍ട്രീമിംഗ് മാത്രമാണ് എന്നും പറയുന്നു നിഹാദ്. പിന്നെ ഒരുപാട് പ്രമോഷൻസുണ്ട് തനിക്ക്. ഉദ്ഘാടനങ്ങളുടെ വകയും വരുമാനം ലഭിക്കുന്നു. അങ്ങനെ പല വഴികളിലൂടെ വരുമാനം ഉണ്ട്. ഇതൊക്കെ നിയമപരമായിട്ടുള്ള വരുമാനം ആണെന്നും പറയുന്നു നിഹാദ്.അങ്ങനെ പൈസയുണ്ടാക്കാൻ പറ്റുമ്പോള്‍ നിയമ വിരുദ്ധമായി ചെയ്യില്ലെന്നാണ് നിഹാദ് വ്യക്തമാക്കുന്ന്. എന്തിനാണ് മയക്കുമരുന്ന് കച്ചവടം ചെയ്യാൻ താൻ പോകുന്നത്. എനിക്കെന്താ ഭ്രാന്തുണ്ടോ?. താനെന്താ പൊട്ടനാണോയെന്നും ചോദിക്കുന്നു തന്റെ വീഡിയോയില്‍ നിഹാദ്.

രോഷാകുലനായിട്ടാണ് നിഹാദ് വീഡിയോയില്‍ പ്രതികരിക്കുന്നത്. എന്തായാലും നിഹാദ് വരുമാനം വെളിപ്പെടുത്തിയതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. പ്രതികൂലിച്ചും അനുകൂലിച്ചും മറ്റ് യൂട്യൂബര്‍മാരും വീഡിയോ ചെയ്‍തതും ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

Leave a Reply