‘ദളപതി 65’ ഒരുങ്ങുകയാണ്. പുതിയ വിവരങ്ങള്‍ പുറത്തുവന്നു. ഏപ്രിലില്‍ ഷൂട്ടിങ് ആരംഭിക്കാനിരിക്കെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ ലൊക്കേഷന്‍ ഹണ്ടിലാണ്. വിജയ് ചിത്രത്തിനായി സിനിമകളില്‍ അധികം വരാത്ത പുതിയ സ്ഥലങ്ങള്‍ കണ്ടുപിടിക്കാനുള്ള യാത്രയിലാണ് അദ്ദേഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം ഇതിന് സൂചന നല്‍കിക്കൊണ്ട് റഷ്യയില്‍ നിന്നുള്ള ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.
ചിത്രത്തിന്റെ ഒരു ഭാഗം റഷ്യയില്‍ ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ‘ദളപതി 65’ ചെന്നൈയിലാണ് ഷൂട്ട് ചെയ്യുക. പൂജ ഹെഗ്ഡെയാണ് നായിക.സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കും. ഷൂട്ടിങ്ങിനു മുമ്പുള്ള പൂജ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.