Spread the love

ദീർഘകാല സുഹൃത്ത് ആന്‍റണി തട്ടിലുമായുള്ള നടി കീർത്തി സുരേഷിന്‍റെ വിവാഹം ഇന്നാണ്. ഗോവയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഈ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നത്.

ഇപ്പോള്‍ തമിഴ് സൂപ്പര്‍താരം വിജയ് വിവാഹ ചടങ്ങിന് എത്തിയെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. പരമ്പരാഗത തമിഴ് വസ്ത്രം ധരിച്ച് വിവാഹത്തിന് പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന വിജയ്‍യുടെ ചിത്രം ഇതിനകം തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കീര്‍ത്തിയുടെ മറ്റ് വിവാഹ വിശേഷങ്ങള്‍ എല്ലാം തന്നെ തീര്‍ത്തും രഹസ്യമാണ്. കഴിഞ്ഞ ദിവസം കീര്‍ത്തി വധുവായി ഒരുങ്ങുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റ സ്റ്റോറിയായി പുറത്തുവിട്ടിരുന്നു. അതേ സമയം വിവാഹത്തിന്‍റെ ക്ഷണക്കത്ത് നേരത്തെ ചോര്‍ന്നിരുന്നു. “ഞങ്ങള്‍ക്കുവേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവർ ഒരുമിച്ച് അവരുടെ ജീവിതത്തിന്‍റെ ഒരു പുതിയ അധ്യായം ആരംഭിക്കുമ്പോൾ നിങ്ങളുടെ അനുഗ്രഹങ്ങൾ അവർക്ക് ചൊരിയാൻ കഴിയുമെങ്കിൽ ഞങ്ങൾ നന്ദിയുള്ളവരായിരിക്കും” എന്ന് എഴുതിയ കീര്‍ത്തിയുടെ മാതാപിതാക്കളായ ജി സുരേഷ് കുമാറിന്‍റെയും മേനക സുരേഷ് കുമാറിന്‍റെയും പേരിലുള്ള കത്താണ് വൈറലായത്.

Leave a Reply