Spread the love

നടൻ വിജയുടെ ഏറ്റവും പുതിയ ചിത്രം ഗോട്ട് വലിയ വിജയം തന്നെ രാജ്യത്തിനകത്തും പുറത്തും നേടിയിരുന്നു. തന്റെ അടുത്ത ചിത്രമായ ദളപതി 69ന് ശേഷം നടൻ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ അവസാന ചിത്രം എന്ന നിലയിൽ ദളപതി 69ന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിജയ് ആരാധകർ. അതുകൊണ്ടുതന്നെ ദളപതിയുടെ അവസാന ചിത്രത്തെ സംബന്ധിക്കുന്ന വാർത്തകൾ എല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വയറലാവാറ്. പലരും താരത്തിന്റെ സിനിമാ വിരമിക്കൽ വൈകാരികമായി കാണുന്നതിനിടെയാണ് തന്റെ പ്രിയപ്പെട്ട ആരാധകരെ കോരിത്തരിപ്പിക്കാനായി വിജയ് ഒരു പുതിയ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

GOAT എന്ന് എഴുതിയിരിക്കുന്ന മോതിരം കയ്യിലണിഞ്ഞു കൊണ്ടുള്ള ഒരു ചിത്രമാണ് വിജയ് സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ പോസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്. ‘പകരം വെക്കാനില്ല’, ‘ദി റിയൽ ഗോട്ട്’ എന്നിങ്ങനെ നീളുന്നു ആരാധകരുടെ സ്നേഹം നിറഞ്ഞ കമന്റുകൾ.

Leave a Reply