ന്യൂഡൽഹി: ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ യെല്ലോ ഫംഗസ് ബാധയും ഇന്ത്യ സ്ഥിതീകരിച്ചു.
ഉത്തർപ്രദേശിലെ ഗാസിയാബദിൽ കോവിഡ് രോഗിക്കാണ് രോഗിക്കാണ് യെല്ലോ ഫംഗസ് ബാധ സ്ഥിരീകരിച്ചതായി ചികിത്സിക്കുന്ന
ഇഎൻടി ഡോ.ബി.പി.ത്യാഗി വെളിപ്പെടുത്തിയത്. ഇതേ രോഗിയിൽ ബ്ലാക്ക്,വൈറ്റ് ഫംഗസുകളുടെ രോഗലക്ഷണങ്ങൾ ഉള്ളതായും ഡോക്ടർ ചൂണ്ടിക്കാട്ടി. രാജ്യത്ത് മറ്റെവിടെയും യെല്ലോ ഫംഗസ് റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗി കോവിഡ് മുക്തനാകുന്നതിനിടയിലാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മുഖത്തിന്റെ ഒരു വശത്ത് നീർക്കെട്ട് ഉണ്ടായി. കണ്ണു പാതിയടഞ്ഞ നിലയിലായിരുന്നു. മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. എന്നാൽ,യെല്ലോ ഫംഗസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഗാസിയാബാദ് ചീഫ് മെഡിക്കൽ ഓഫീസർ എൻ. കെ. ഗുപ്ത പറഞ്ഞു.
യെല്ലോ ഫംഗസ് മറ്റു ഫംഗസുകളെക്കാൾ കൂടുതൽ അപകടകാരിയാണ് ഡോക്ടർ ബി.പി.ത്യാഗി പറഞ്ഞു.മന്ദത, വിശപ്പില്ലായ്മ, ശരീരഭാരം നഷ്ടപ്പെടുക തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പുറകെ മുറിവുണങ്ങാതിരിക്കുക, അവയവങ്ങൾ ശെരിയായി പ്രവർത്തിക്കാതിരിക്കുക തുടങ്ങിയവയ്ക്കും കാരണമാവാം. ശുചിത്വക്കുറവ്, വൃത്തിയില്ലാത്ത ഭക്ഷണം തുടങ്ങിയവയാണ് രോഗകാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.