ദിവസേന പുറത്തേക്ക് പോകുന്നവർക്ക് പല തരത്തിലുള്ള ചർമ പ്രശ്‌നങ്ങൾ വരാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ച് അമിതമായി ചൂടും പൊടിയും വെയിലും ഏൽക്കുന്നവർക്ക്. ഇത്തരത്തിലുള്ളവരുടെ മുഖത്ത് കരിവാളിപ്പും ചർമത്തിൽ ചുളിവും ഉണ്ടാവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. സൺസ്‌ക്രീൻ ഉപയോഗിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാം.
ഇനി ചർമപ്രശ്‌നങ്ങൾ ഉണ്ടായവരാണെങ്കിൽ അത് മാറാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ഫേസ്‌പാക്കുണ്ട്. ഈ ഫേസ്‌പാക്ക് പുരട്ടിക്കഴിഞ്ഞാൽ മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് ഉൾപ്പെടെ മാറി ചർമം മൃദുവും തിളക്കമുള്ളതുമാകും. ഇതിന് ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെ തയ്യാറാക്കാമെന്നും നോക്കാം.
ആവശ്യമായ സാധനങ്ങൾ
ചോറ് – 1 കപ്പ്
കുതിർത്തുവച്ച ചിയ സീഡ് – 2 ടീസ്‌പൂൺ
തേൻ – അര ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ഈ മൂന്ന് ചേരുവകളും യോജിപ്പിച്ച് നന്നായി അരച്ചെടുക്കുക. ശേഷം ഈ പേസ്റ്ര് മുഖത്ത് പുരട്ടി 15 മുതൽ 20 മിനിട്ട് വരെ വയ്‌ക്കുക. ഉണങ്ങുമ്പോൾ കഴുകി കളയാവുന്നതാണ്. ആഴ്‌ചയിൽ നാലോ അഞ്ചോ തവണ ഇത് ചെയ്യുന്നത് വളരെ നല്ലതാണ്. ഒറ്ര ഉപയോഗത്തിൽ തന്നെ ഫലം കാണാവുന്നതാണ്.







