Spread the love

മലയാളികളുടെ സിനിമാസ്വാദനത്തിൽ അത്രയധികം പ്രിയപ്പെട്ട അമ്മ വേഷങ്ങളിൽ മിക്കവയും അതുല്യ കലാകാരി കവിയൂർ പൊന്നമ്മ അനശ്വരമാക്കിയവയായിരുന്നു. അഞ്ച് തലമുറയിൽ പെട്ട നടന്മാരുടെ അമ്മയായി വേഷമിട്ട ഒരേ ഒരു നടി. മൺമറഞ്ഞ കലാകാരൻ സത്യൻ മാഷിന്റെ അമ്മ തുടങ്ങി പുതു മുറക്കാരൻ പൃഥ്വിരാജിന്റെ അമ്മയായി വരെ വേഷമിട്ട ചരിത്രം, അതായിരുന്നു കവിയൂർ പൊന്നമ്മ.

വാർദ്ധക്യസഹജമായ അസുഖങ്ങളും അർഹത ബാധയും ഒരുപോലെ അലട്ടിയിരുന്ന കവിയൂർ പൊന്നമ്മ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. സിനിമയിലൂടെ പ്രേക്ഷകനും അമ്മയായി മാറിയ നടിയുടെ വിയോഗത്തിൽ അക്ഷരാർത്ഥത്തിൽ മലയാളം ഒന്നടങ്കം വിതുമ്പുകയായിരുന്നു. അതേസമയം അമ്മയുടെ വിയോഗ സമയത്ത് സ്ഥലത്തില്ലായിരുന്ന മകളെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുന്നത്. അമേരിക്കയിൽ സ്ഥിരതാമസക്കാരിയായ മകൾ അമ്മ അന്തരിച്ച വാർത്ത അറിഞ്ഞെങ്കിലും തിരിച്ചെത്തണമായിരുന്നു എന്ന് ചിലർ കുറ്റപ്പെടുത്തുമ്പോൾ സംഭവത്തിന്റെ വസ്തുത മറ്റൊന്നാണ്.

മരണക്കിടക്കയിൽ ആയിരുന്ന അമ്മയെ മകൾ കണ്ടു മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് യഥാർത്ഥത്തിൽ പൊന്നമ്മ വിടവാങ്ങുന്നത്. മുൻപൊരിക്കൽ ഒരു പ്രമുഖ അഭിമുഖ പരിപാടിയിൽ നടി പങ്കെടുത്തപ്പോൾ ഏക മകൾ ബിന്ദുവുമായുള്ള ബന്ധം പരാമർശിക്കപ്പെട്ടിരുന്നു. അന്ന് ഓൺലൈനായി അതിഥിയായി എത്തിയ മകൾ ‘അമ്മ തനിക്ക് മുലപ്പാൽ പോലും തന്നിട്ടില്ല’ എന്നുള്ള പരാമർശം ഉൾപ്പെടെ ഉന്നയിച്ചിരുന്നു. ‘ഉള്ള സമയത്ത് അതുപോലെ സ്‌നേഹം വാരിക്കോരി കൊടുത്തിട്ടുണ്ടെന്നും മകളുടെ പരിഭവം മാറില്ലെന്നും അതില്‍ ദു:ഖമില്ലെന്നുമായിരുന്നു പൊന്നമ്മയുടെ മറുപടി. ഈ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്

Leave a Reply