Spread the love
തൃശൂരിൽ സ്വത്ത് തട്ടിയെടുക്കാൻ മകൾ അമ്മയെ വിഷം കൊടുത്ത് കൊന്നു, അച്ഛനും വിഷം നല്‍കി

തൃശൂർ കുന്നംകുളത്ത് കീഴൂരിൽ മകൾ അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തി. കീഴൂർ ചൂഴിയാട്ടിൽ വീട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(58)യാണ് മരിച്ചത്.

സംഭവത്തിൽ മകൾ ഇന്ദുലേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുള്ള ഇന്ദുലേഖ അമ്മയെ കൊലപ്പെടുത്തി സ്ഥലം കൈക്കലാക്കി വിൽപ്പന നടത്തി സാമ്പത്തിക ബാധിതാ തീർക്കുന്നതിനായാണ് കൊലപാതകം ചെയ്തതെന്നാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ചയാണ് രുഗ്മിണി മരണപ്പെട്ടത്. സംഭവത്തിൽ സാധാരണ മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. മരണത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ വിഷാംശം കണ്ടെത്തിയത്. ഇതോടെ ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നവരെ വിളിച്ച് ചോദ്യം ചെയ്തതിലാണ് മകൾ ഇന്ദുലേഖ വിഷം നൽകിയതെന്ന് സ്ഥിരീകരിച്ചത്.

എലിവിഷം നൽകിയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ പതിനെട്ടിനാണ് വിഷാംശം ഉള്ളിൽച്ചെന്ന നിലയിൽ കുന്നംകുളം താലൂക്കാശുപത്രിയിൽ രു​ഗ്മിണിയെ പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് എലിവിഷത്തിൻറെ സാന്നിധ്യം കണ്ടെത്തിയത്. 22നാണ് രുഗ്മണിയുടെ മരണം. പോസ്റ്റുമോർട്ടത്തിലാണ് വിഷാംശം സ്ഥിരീകരിച്ചത്. മകളാണ് വിഷം നൽകിയതെന്ന് സംശയിക്കുന്നതായി അച്ഛൻ ചന്ദ്രൻ മൊഴി നൽകിയതാണ് വഴിത്തിരിവായത്. ഇന്ദുലേഖയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ഇന്ദുലേഖ അച്ഛനും വിഷം നല്‍കിയിരുന്നുവെന്നു പൊലീസ്.പാറ്റയെ കൊല്ലാനുളള കീടനാശിനി ചായയില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. എന്നാല്‍ രുചിമാറ്റം തോന്നി അച്ഛന്‍ ചായ കഴിച്ചില്ല. അച്ഛനും അമ്മയ്ക്കും കുട്ടികൾക്കും ഒപ്പം കീഴൂരിലാണ് ഇന്ദുലേഖ താമസിച്ചിരുന്നത്. വിദേശത്ത് ആയിരുന്ന ഇവരുടെ ഭർത്താവ് ഈ അടുത്ത് നാട്ടിലെത്തിയിരുന്നു. എട്ട് ലക്ഷം രൂപ കടം ഇദ് ഉണ്ടായിരുന്നു. ഇത് തീർക്കാനായി അമ്മയുടേയും അച്ഛന്‍റേയും പേരിലുളള വീടും 14 സെന്‍റ് ഭൂമിയും കൈക്കലാക്കാനായിരുന്നു ഇന്ദുലേഖ കൊലപാതകം ചെയ്തത്.

അസുഖ ബാധിതയായ അമ്മയെ ആശുപത്രിയിലെത്തിക്കുന്ന മകൾ, കൂടെ നിന്ന് പരിചരിക്കുന്ന മകൾ, അങ്ങനെ മാത്രം നാട്ടുകാർ അറിഞ്ഞ സംഭവത്തിൽ ഇന്ദുലേഖ ചെയ്ത സംഭവങ്ങൾ പുറത്തുവന്നു. അസുഖമാണെന്ന് പറഞ്ഞായിരുന്നു മകൾ ഇന്ദുലേഖ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം അമ്മയെ എത്തിച്ചത്.

Leave a Reply