ജഗതി ശ്രീകുമാർ എന്ന ഹാസ്യ സാമ്രാട്ടിന്റെ മകൾ എന്ന നിലയിലും നടി , ബിഗ് ബോസ് മത്സരാർത്ഥി എന്ന നിലയിലും മലയാളികൾക്ക് ശ്രീലക്ഷ്മി ജഗതി ശ്രീകുമാറിനെ നന്നായിട്ടറിയാം. ഇന്ന് ജഗതി ശ്രീകുമാറിന്റെ പിറന്നാൾ ആളാണ്. ഇപ്പോഴിതാ താനും പിതാവും തമ്മിലുള്ള അടുപ്പത്തിന്റെ ആഴവും എന്നാൽ കൂടിച്ചേരാൻ കഴിയാത്തതിയിലെ വേദനയും കുറിച്ച് താരത്തിന്റെ പിറന്നാൾ ദിനത്തിൽ ശ്രീലക്ഷ്മി കുറിച്ച വരികളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.
ജഗതിക്ക് സംഭവിച്ച അപകടത്തിന് ശേഷം ഇരുവരും ഒരുപാടൊന്നും നേർക്കുനേർ കണ്ടിട്ടില്ലെന്നാണ് വിവരം. ശ്രീലക്ഷ്മിയെ മകളായി ജഗതി അംഗീകരിച്ചു എങ്കിലും അദ്ദേഹത്തിന്റെ കുടുംബം ആ ബന്ധത്തെ ഇനിയും അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അപകടത്തിന് ശേഷം ജഗതിയെ ഒരു നോക്ക് കാണാൻ പലകുറി ശ്രീലക്ഷ്മി ശ്രമങ്ങൾ നടത്തിയിരുന്നു. ഒടുവിൽ ഒരു പൊതുവേദിയിൽ വച്ച് ഇരുവരും സംഗമിച്ചത് കേരളം കണ്ടതാണ്.
ശ്രീലക്ഷ്മി ശ്രീകുമാർ പങ്കിട്ട പോസ്റ്റ്
നമ്മൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ, 2011 മുതലുള്ള വികാരത്തിന്റെ തീവ്രത വർണ്ണിക്കാൻ വാക്കുകൾ പോരാ. ആ വികാരത്തിൻ്റെ ആഴം എനിക്ക് ശരിക്കും ഇന്നും മനസ്സിലായിട്ടില്ല. ഇപ്പോൾ ഓരോ ദിവസം കഴിയും തോറും എന്റെ വേദന കൂടുകയാണ്. മാസങ്ങൾ അതിവേഗം കടന്നുപോയി, വർഷങ്ങൾ കടന്നുപോയി, ഈ 14 വർഷത്തിനുള്ളിൽ എനിക്ക് ചുറ്റുമുള്ള ലോകം ഒരുപാട് മാറി. ഞാൻ ഭാര്യ ആയി അമ്മയായി മറ്റൊരു ലോകം തന്നെ നിർമ്മിതമായി. എന്നിട്ടും, ഞാൻ അനുഭവിക്കുന്ന വേദന മാറ്റമില്ലാതെ തുടരുന്നു.
ഞാൻ നിങ്ങളെ മിസ്സ് ചെയ്യുന്നു, പപ്പാ. എൻ്റെ ഹൃദയത്തിൻ്റെ വലിയൊരു ഭാഗം നിങ്ങളുടെ ഓർമ്മകൾ ആണ്. എന്റെ എക്കാലത്തെയും ഹീറോ, ഞാൻ പാപ്പാ അത്രയും നിങ്ങളെ സ്നേഹിക്കുന്നു. ഞാൻ കാത്തിരിക്കും-നമ്മൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ.ജന്മദിനാശംസകൾ