സെലിബ്രിറ്റികളിൽ മിക്കപ്പോഴും സൈബർ ആക്രമണങ്ങൾക്കിരയാകേണ്ടി വരാറുള്ളത് സ്ത്രീകളാണ്. പുരുഷ താരങ്ങൾക്ക് നേരെയുള്ള വിമർശനങ്ങളിൽ മലയാളികൾ പൊതുവെ കാര്യമായി പങ്കെടുക്കാറില്ല എന്നു വേണം പറയാൻ. പക്ഷെ അപ്പോഴും ചെറിയ കൂട്ടം മലയാളികളുടെ വിമർശന കല്ലേറ് കൊള്ളാറുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ.
ഗോപി എന്ത് ചെയ്താലും ശെരിയും തെറ്റും ചികയലാണ് സോഷ്യൽ മീഡിയ നിവാസികളിൽ ചിലരുടെ പണി. ഗോപിയുടെ മുൻ ബന്ധങ്ങളും തുടരെയുള്ള പങ്കാളികളുമാമായുള്ള വേർപിരിയലും, വിവാഹം കഴിക്കാതെയുള്ള ബന്ധം എന്ന കാഴ്ചപ്പാടുമൊന്നും പലർക്കും ദഹിക്കാത്തതുകൊണ്ട് തന്നെ ഗോപിയുടെ അടുത്ത പ്രണയിനി ആര് എന്ന ആകാംഷയിലാണ് പലരും.
കാര്യങ്ങൾ ഇങ്ങനെയിരിക്കുമ്പോഴാണ് ഗോപിയുടെ പിറന്നാളിന് താര നായർ ഇപ്പോൾ വിവാദമായിരിക്കുന്ന പോസ്റ്റ് പങ്കുവയ്ക്കുന്നത്. ‘നിങ്ങളൊരു രത്നമാണ്, എന്നും കൂടെയുള്ളതിനു നന്ദി’ എന്ന അടിക്കുറിപ്പോടെയായിരുന്നു താരയുടെ പോസ്റ്റ്. പോസ്റ്റ് വൈറലായതോടെ മോശം കമന്റുമായി ആളുകൾ രംഗത്തെത്തിയിരുന്നു. താര ഗോപിയുടെ പുതിയ കാമുകി ആണെന്ന രീതിയിൽ ‘ഡേയ് ഇതിനൊരു അവസാനം ഇല്ലടെയ്?’, ‘തെറ്റിദ്ധരിക്കരുത് എല്ലാം ഗോപികമാരാണ്’, ‘അണ്ണന്റെ തൊഴിൽ ട്യൂൺ ചെയ്യുക എന്നതാണല്ലോ!, ‘ആസ്ഥാന കോഴി’ തുടങ്ങിയ മോശം കമെന്റുകളാണ് പിന്നീട് ഇരുവരും നേരിടേണ്ടി വന്നത്.
എന്തായാലുമിപ്പോൾ ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് താര നായർ തുറന്നു പറഞ്ഞിരിക്കുകയാണ്. ‘ഗോപി എന്റെ നല്ല സുഹൃത്താണ്. ഒരാളുടെ കൂടെ ഫോട്ടോ എടുത്തുവെന്ന് കരുതി അതൊരു റിലേഷന്‍ഷിപ്പ് ആകുമോ? മെയ് 13 നായിരുന്നു അദ്ദേഹത്തിന്റെ പിറന്നാള്‍. എന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ എനിക്ക് പോകാന്‍ സാധിച്ചില്ല. എനിക്കൊപ്പം ജോലി ചെയ്യുന്ന ഒരാള്‍ക്ക് ഗിഫ്റ്റ് ഹാംപറിന്റെ ഇന്‍സ്റ്റഗ്രാം പേജുണ്ട്. എന്തെങ്കിലും ഓർഡറുണ്ടെങ്കിൽ പറയണം എന്ന് അവള്‍ പറഞ്ഞിരുന്നു. ആ സമയത്താണ് എനിക്ക് ഗോപിയുടെ പിറന്നാൾ ക്ഷണം വരുന്നത്. നിര്‍ഭാഗ്യവശാല്‍ പോകാന്‍ സാധിച്ചില്ല. അക്കാര്യം അവളോടു പറഞ്ഞപ്പോൾ ഗോപിക്കൊപ്പമുള്ള ഫോട്ടോ ഉണ്ടോ എന്ന് അവള്‍ ചോദിച്ചു. അങ്ങനെ ഒരു ചിത്രം ഞാൻ അയച്ചു കൊടുത്തു. അതാണ് ഗിഫ്റ്റ് ഹാംപറിൽ ചേർത്തത്. ഒരു പരിപാടി കോര്‍ഡിനേറ്റ് ചെയ്യാന്‍ പോയപ്പോള്‍ എടുത്ത ചിത്രമാണത്. അത് ഒരു ക്വാട്ടോടെ അവളുടെ പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
അവൾ ഞങ്ങളോട് കൊളാബ് ചെയ്യാന്‍ ചോദിച്ചപ്പോൾ ഞാനും അദ്ദേഹവും അത് സമ്മതിക്കുകയും ചെയ്തു. അദ്ദേഹം ശരിക്കുമൊരു രത്നം തന്നെയാണ്. സത്യത്തിന് ഒരു വാചകമേയുള്ളൂ, നുണയ്ക്ക് ഒരുപാടുണ്ടാകും എന്നതാണ് എന്റെ ഡിക്‌ഷനറി. അത് തന്നെയാണ് ഗോപിയിലും കണ്ടത്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്’, താര നായർ പറഞ്ഞു.