റീലുകളിലൂടെ സാമൂഹ്യ മാധ്യമങ്ങളിൽ ജനശ്രദ്ധ പിടിച്ചുപറ്റി പിന്നീട് സിനിമകളിലേക്കും മറ്റും ചേക്കേറി മലയാളികൾക്ക് സുപരിചിതയായ നടിയാണ് നിമിഷ ബിജോ. ടിക്ടോക്കിലൂടെയായിരുന്നു നിമിഷയുടെ തുടക്കം. പതിയെ ഇൻസ്റ്റഗ്രാമിലേക്കെത്തി ഹാഫ് ന്യൂസ് ഫോട്ടോ ഷൂട്ടും എക്സ്പോസിംഗ് ഫോട്ടോഷൂട്ടുമൊക്കെയായി വൈറലായി. കച്ചകെട്ടി കുളിക്കുന്ന നിമിഷയുടെ ഒരു വീഡിയോ വൈറൽ ആയതോടെ ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സീനൊപ്പം നെഗറ്റീവ് കമെന്റ്സും കൂടുകയായിരുന്നു.
ഇതിനിടയിൽ താരം നടി ഷക്കീലയെ കാണാൻ പോയത് മറ്റൊരു തരത്തിൽ വലിയ ചർച്ചയായി. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിമിഷയെ പലരും ജൂനിയർ ഷക്കീല എന്ന് വിളിക്കാനും തുടങ്ങി. എന്നാൽ പ്രേക്ഷകർ വിചാരിക്കും പോലെയല്ല നിമിഷ ഷക്കീല വിളിയോട് പ്രതികരിച്ചത്.
ഷക്കീല തനിക്ക് തന്നെ അമ്മയെ പോലെയാണ്. അവർക്ക് അവർക്കൊപ്പം ഇരിക്കുമ്പോൾ സ്വന്തം അമ്മയ്ക്കൊപ്പം ഇരിക്കുന്ന ഫീൽ ആണെന്നും അങ്ങനെ ഒരാളുടെ പേര് തന്റെ പേരിനൊപ്പം കൂട്ടി വിളിക്കുന്നതിൽ തനിക്ക് സന്തോഷവും അഭിമാനവുമേ ഉള്ളുവെന്നും കളിയാക്കുന്നവർക്ക് കുറിക്ക് കൊള്ളുന്ന മറുപടിയായി താരം പറഞ്ഞു. പ്രേക്ഷകർ കരുതുന്നതുപോലെ സിനിമയല്ല ഷക്കീലയുടെ യഥാർത്ഥ ജീവിതം എന്നും അവർക്ക് വേറൊരു ജീവിതം ഉണ്ടെന്നും വ്യക്തിപരമായി തനിക്ക് അവരെ ഒരുപാട് ഇഷ്ടമാണെന്നും നിമിഷ കൂട്ടിച്ചേർത്തു.
അതേസമയം മുൻകാലങ്ങളിൽ താൻ വെറുമൊരു വീട്ടമ്മ മാത്രമായിരുന്നു എന്നും ജീവിതത്തിൽ ഒരുപാട് ദുർഘടമായ സാഹചര്യങ്ങൾ തരണം ചെയ്തിട്ടുണ്ടെന്നും നടി പറയുന്നു. സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്. ജീവിക്കാൻ റബ്ബർ ടാപ്പിങ്ങിന് വരെ പോയിട്ടുണ്ടെന്നും നടി പറയുന്നത്.