പട്‌ന/ലക്‌ന: ഗംഗയിലൂടെയും, യമുനയിലൂടെയും മൃതദേഹങ്ങൾ ഒഴുകിയെത്തുന്നത് കോവിഡ് ഭീതി കൂട്ടുകയാണ് ബിഹാർ യുപി സംസ്ഥാനങ്ങളിൽ. ബിഹാർ യുപി അതിർത്തിയോട് ചേർന്ന് ബാക്സറിൽ നാല്പതിലേറെ മൃതദേഹങ്ങളാണ് ഗംഗയിൽ കണ്ടത്.കോവിഡ് സാഹചര്യത്തിൽ
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ആണ് ഇതെന്ന ഭീതിയിലാണ് ഗംഗാ നിവാസികൾ.

15 ഓളം മൃതദേഹങ്ങൾ കരയിൽ എത്തിച്ചതായും, പ്രദേശവാസികളുടെ മൃതദേഹങ്ങൾ അല്ല എന്ന് കരുതുന്നതായും ബക്സർ ബിഡിഒ അറിയിച്ചു. മൃതദേഹങ്ങൾ പലതും അഴുകിത്തുടങ്ങിയ നിലയിലാണ് കരയ്ക്കെത്തിച്ചത് എന്നും ജില്ലാ അധികൃതർ പറഞ്ഞു.
നൂറിലേറെ മൃതദഹങ്ങൾ ഗംഗയിൽ ഒഴുകുന്നതായി ടിവി ചാനലുകളിൽ വന്ന വാർത്തകൾ അധികൃതർ നിഷേധിച്ചു. കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഏറ്റെടുക്കുന്ന അധികൃതർ പലപ്പോഴും കൃത്യമായി സംസ്കാരം നടത്താതെ നദിയിൽ ഉപേക്ഷിക്കുന്നതായും
ആരോപണമുണ്ട്. ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ യമുനാ നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകി എത്തുന്നതും ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഈ മൃതദേഹങ്ങൾ കോവിഡ് ബാധിച്ചു മരിച്ചവരുടെതാണന്നു സ്ഥിതീകരിച്ചിട്ടില്ല. ചില മൃതദേഹങ്ങൾ പാതി കരിഞ്ഞ നിലയിലായിരുന്നു.
സമീപ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു നൽകിയിരിക്കുകയാണ്
ഹാമിർപൂർ എഎസ്പി അനൂപ് സിംങ്. മൃതദേഹങ്ങൾ സംസ്കരിക്കാന്നുള്ള ശ്രമത്തിലാണ് അധികൃതർ.